ഇന്ത്യയിൽ ഇംപീച്ച്മെന്റ് നടപടി നേരിട്ട ആദ്യ ജഡ്ജി; സുപ്രീം കോടതി മുൻ ജഡ്ജി വി.രാമസ്വാമി അന്തരിച്ചു

സുപ്രീം കോടതി മുൻ ജഡ്ജി വി.രാമസ്വാമി (96) അന്തരിച്ചു. ചെന്നൈ സ്വദേശിയായ ജസ്റ്റിസ് രാമസ്വാമി 1989 മുതൽ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയിരുന്നു. ഇന്ത്യയിൽ ഇമ്പീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയാണ്. പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുർവിനിയോഗം ചെയ്‌തെന്ന ആരോപണത്തിന്മേലാണ് 1993 ൽ ഇംപീച്ച്മെന്റ് നടപടികൾ നേരിട്ടത്. ലോക്സഭ സ്പീക്കർ നിയോഗിച്ച സമിതി രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാൽ കോൺഗ്രസും സഖ്യകക്ഷികളും ഇംപീച്ച്മെന്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ ലോക്സഭയിൽ ഇംപീച്ച്മെന്റ്…

Read More

സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഇനി കേസ് എടുക്കരുതെന്ന് സുപ്രീം കോടതി

സനാതന ധർമ്മ പരാമർശത്തിൽ തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസ് എടുക്കരുതെന്ന് സുപ്രീംകോടതി. രാജ്യത്തൊട്ടാകെ കേസുകൾ രജിസ്റ്റർ ചെയ്തതിനെതിരെ ഉദയനിധി നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകള്ക്ക് പുറമെ അടുത്തിടെ ബിഹാറിൽ കൂടി പുതിയ കേസ് രജിസ്റ്റർ ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ്, കോടതിയുടെ അറിവോടയല്ലാതെ ഇനി കേസ് എടുക്കുരുതെന്ന നിർദ്ദേശം സുപ്രീംകോടതി നൽകിയത്. ഏതെങ്കിലും മതത്തിനെതിരായിരുന്നില്ല തൻറെ പരാമർശമെന്നും സമൂഹത്തിലെ അസമത്വം തുറന്ന് കാട്ടാനാണ് ശ്രമിച്ചതെന്നും ഉദയനിധി കോടതിയെ ബോധിപ്പിച്ചു….

Read More

3മീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിര്‍ദേശിക്കാനാകും; ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങള്‍ സ്റ്റേ ചെയ്തത് ഉത്സവങ്ങള്‍ തടസ്സപ്പെടാതിരിക്കാൻ: സുപ്രീംകോടതി

ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് ഉത്സവങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണെന്ന് സുപ്രീംകോടതി. മൂന്നുമീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിര്‍ദേശിക്കാനാകുമെന്ന് സുപ്രീംകോടതി ആരാഞ്ഞു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലെ നടപടികള്‍ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി പരിശോധിക്കണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസ്സമ്മതിച്ചു. ആന എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് വിധി പ്രസ്താവിച്ച ഹൈക്കോടതി ബെഞ്ചിനെതിരെ പൂര പ്രേമിസംഘം എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി…

Read More