കൂടുതല്‍ നേട്ടങ്ങളിലേക്കു കുതിക്കട്ടെ; ഭൂമിയില്‍ തിരിച്ചെത്തിയ ബഹിരാകാശ യാത്രികർക്ക് ആശംസകളുമായി മുഖ്യമന്ത്രി

ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച്‌ വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് സുനിത വില്യംസും ബുച്ച്‌ വില്‍മോറും ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായമാണ് കുറിച്ചിരിക്കുന്നത്. അവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ ജൂണില്‍ എട്ടുദിവസത്തേക്കുള്ള ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര പല സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നീളുകയായിരുന്നു. 9 മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിനിടെ…

Read More

ഒന്‍പത് മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതത്തിന് വിരാമം; സുനിത വില്യംസും ബുച്ച് വില്‍മോറും സൂരക്ഷിതമായി തിരിച്ചെത്തി

ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതത്തിന് അവസാനം കുറിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും സൂരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്.ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്കും വില്‍മോറിനും ഒപ്പമുണ്ടായിരുന്നു. കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ…

Read More

സ്പേസ് എക്സ് ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും മടക്കം വൈകും

നാസയും സ്പെയ്സ് എക്സും നടത്താനിരുന്ന ക്രൂ -10 വിക്ഷേപണം മാറ്റി. കെന്നഡി സ്പൈസ് സെന്‍ററിലെ ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. നാല് ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുകയായിരുന്നു ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 5. 18ന് നിശ്ചയിച്ചിരുന്ന വിക്ഷേപണത്തിന്‍റെ ലക്ഷ്യം. ഇതോടെ സുനിതാ വില്യംസിന്‍റെ മടക്കയാത്രയും വൈകിയേക്കും. ക്രൂ10 ബഹിരാകാശ യാത്രക്കാർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ശേഷമാകും സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും മടക്കം. ഈ മാസം…

Read More