രാജസ്ഥാനിൽ അധ്യാപികയ്ക്ക് മസാജ് ചെയ്തുകൊടുത്തത് വിദ്യാർത്ഥികൾ; പിന്നാലെ രൂക്ഷവിമർശനങ്ങൾ

രാജസ്ഥാനിൽ വിദ്യാർത്ഥികളെക്കൊണ്ട് കാലിൽ മസാജ് ചെയ്യിപ്പിച്ച അധ്യാപികയുടെ വീഡിയോ പുറത്ത്. ജയ്പൂരിലെ ഒരു സർക്കാർ വിദ്യാലയത്തിൽ നിന്നുളള ദൃശ്യങ്ങളാണ് വൈറലാകുന്നത്. ക്ലാസിലുളള വിദ്യാർത്ഥികളോ അധ്യാപകരോ അറിയാതെ എടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ക്ലാസ് മുറിയുടെ ഒരു ഭാഗത്ത് നിലത്തിരുന്ന് കുട്ടികൾ എന്തൊക്കെയോ എഴുതുന്നുണ്ട്. മറ്റൊരു ഭാഗത്ത് ഒരു അധ്യാപിക കസേരയിൽ ഇരിക്കുന്നു. ഒരു അധ്യാപിക നിലത്ത് കിടക്കുകയും രണ്ട് കുട്ടികൾ അവരുടെ കാലിന് മസാജ് ചെയ്യുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിൽ ഉളളത്. സംഭവം വൈറലായതോടെ വീഡിയോക്ക്…

Read More

ആഗ്രയിൽ അധ്യാപികയുടെ അർധനഗ്‌ന വിഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; 4 വിദ്യാർഥികൾ പിടിയിൽ

ആഗ്രയിൽ അധ്യാപികയുടെ അർധനഗ്‌ന വിഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ 4 വിദ്യാർഥികൾ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിയും മൂന്ന് സുഹൃത്തുക്കളുമാണ് അധ്യാപികയുടെ പരാതിയിൽ പൊലീസ് പിടിയിലായത്. ചിത്രീകരിച്ച വിഡിയോ വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. പഠനത്തിൽ പിന്നാക്കമായ വിദ്യാർഥികൾക്ക് അധ്യാപിക സ്വന്തം വീട്ടിൽവച്ച് ട്യൂഷൻ നൽകിയിരുന്നു. അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥി രഹസ്യമായി മൊബൈലിൽ പകർത്തി. പിന്നീട് ഇത് കാണിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭീഷണിപ്പെടുത്തി. അധ്യാപിക വിസമ്മതിച്ചതോടെ, വിദ്യാർഥി സുഹൃത്തുക്കൾക്ക് വിഡിയോ കൈമാറിയശേഷം സമൂഹമാധ്യമത്തിൽ…

Read More

ഓണാഘോഷത്തിനിടെ ആഡംബര കാറുകളിൽ അപകടകരമായ യാത്ര; വിദ്യാർഥികൾക്കെതിരെ കേസെടുത്തു

ഓണാഘാഷ പരിപാടികൾക്കിടെ അപകടകരമായി വാഹനം ഓടിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്ത് മോട്ടർ വാഹന വകുപ്പ്. കോഴിക്കോട് ഫറൂഖ് കോളജിലെ വിദ്യാർഥികളാണ് ആഡംബര കാറുകളിൽ അപകടകരമായ യാത്ര നടത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കേസെടുക്കുയായിരുന്നു. വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

Read More

ക്ലാസ് മുറിയിൽ വിദ്യാർഥികളുടെ “പ്രണയലീല’- വീഡിയോ കണ്ട് ജനം ഞെട്ടി

ഉത്തർപ്രദേശിലെ നോയിഡയിലുള്ള പ്രമുഖ സ്കൂളിലെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ കുപ്രസിദ്ധിയാർജിച്ചിരിക്കുകയാണ്. ഗൗരവമായി പഠിക്കുന്ന സഹപാഠികൾക്കിടയിലിരുന്നു ചുംബനകേളി‍യിലേർപ്പെടുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങളാണു വിവാദമായത്.  വൈറലായ വീഡിയോയിലെ സ്കൂൾ ഏതെന്നു തിരിച്ചറിഞ്ഞിട്ടില്ല.  ദൃശ്യങ്ങൾ തുടങ്ങുന്പോൾ ക്ലാസ് മുറിയുടെ പിൻ ബെഞ്ചിൽ ആൺകുട്ടിയും പെൺകുട്ടിയും ചുംബിക്കുന്നതു കാണാം. അതേസമയം ക്ലാസിലെ മറ്റു ചിലർ തമാശകളിൽ ഏർപ്പെടുകയും ചിലർ പഠിക്കുന്നതും കാണാം. “എക്‌സിൽ’ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് “ക്ലാസ് മുറിയിലെ അശ്ലീലം’ എന്ന അടിക്കുറിപ്പും നൽകിയിരുന്നു.  ക്ലാസിൽതന്നെയുള്ള വിദ്യാർഥിയാണു ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ രക്ഷാകർത്താക്കളും…

Read More

തമിഴ്നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; 5 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

തമിഴ്നാട് തിരുവള്ളൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചെന്നൈ എസ്ആർഎം കോളജിലെ എൻജിനീയറിങ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽനിന്ന് 65 കിലോമീറ്റർ അകലെയുള്ള തിരുവള്ളൂർ ജില്ലയിലെ രാമഞ്ചേരിക്കടുത്ത് ഞായറാഴ്ച രാത്രിയാണ് അപകടം. ചെന്നൈ – തിരുപ്പതി ദേശീയപാതയിൽ വച്ച് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന…

Read More

59 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം; അരൂർ എ എം യു പി സ്കൂൾ അടച്ചു

പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചു. 59 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് പുളിക്കൽ പഞ്ചായത്തിലെ അരൂർ എ എം യു പി സ്കൂൾ അടച്ചു. ജൂലൈ 29 വരെയാണ് സ്കൂൾ അടച്ചത്. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നാണ് സ്കൂൾ അടച്ചത്.  

Read More

‘ഡിഗ്രി കൊണ്ടൊന്നും കാര്യവുമില്ല, പകരം പഞ്ചര്‍ കട തുടങ്ങൂ’; വിദ്യാര്‍ഥികള്‍ക്ക് ‘ഉപദേശ’വുമായി മധ്യപ്രദേശിലെ ബി.ജെ.പി. എംഎല്‍എ

കോളേജ് വിദ്യാര്‍ഥികള്‍ക്ക് ‘ഉപദേശ’വുമായി മധ്യപ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. ഡിഗ്രിയെടുക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ലെന്നും ജീവിക്കാനായി വിദ്യാര്‍ഥികള്‍ മോട്ടോര്‍ സൈക്കിള്‍ പഞ്ചര്‍ റിപ്പയര്‍ കട തുടങ്ങണമെന്നുമാണ് ഗുണ മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി. എം.എല്‍.എ പന്നാലാല്‍ ശാക്യ വിദ്യാര്‍ഥികളോട് പറഞ്ഞത്. തന്റെ മണ്ഡലത്തിലെ ‘പ്രധാനമന്ത്രി കോളേജ് ഓഫ് എക്‌സലന്‍സി’ന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ‘നമ്മള്‍ ഇന്നിവിടെ ‘പ്രധാനമന്ത്രി കോളേജ് ഓഫ് എക്‌സലന്‍സ്’ തുറക്കുകയാണ്. ഒരു വാചകം മനസില്‍ സൂക്ഷിക്കാന്‍ ഞാന്‍ എല്ലാവരോടും ആവശ്യപ്പെടുകയാണ്. കോളേജില്‍…

Read More

നീറ്റ് പരീക്ഷയിൽ സംഘടിത തട്ടിപ്പാണ് നടക്കുന്നത്; എന്ത് തീരുമാനവും 23 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുമെന്ന് കോടതി

നീറ്റ് പരീക്ഷയിൽ സംഘടിതമായ തട്ടിപ്പാണ് നടന്നതെന്നും പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പേ ചോദ്യപേപ്പർ ചോർന്ന് ടെലഗ്രാമിൽ പ്രചരിച്ചുവെന്നും ഹർജിക്കാർ സുപ്രീം കോടതിയിൽ. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് ഹർജിക്കാർ ഗുരുതര കൃത്യവിലോപം കോടതിക്ക് മുന്നിൽ ചൂണ്ടിക്കാട്ടിയത്. നീറ്റ് കേസ് സംഘടിതമായ തട്ടിപ്പാണ്. 67 പേർക്ക് ഒന്നാം റാങ്ക് എന്നത് അസാധാരണ റാങ്ക് പട്ടികയാണ്. എൻടിഎ വിശദീകരണങ്ങൾ ഒന്നും വിശ്വസനീയമായിരുന്നില്ല.രാജ്യത്തെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായിട്ടും ഒരു പോസ്റ്റിവ് നടപടിയും എൻടിഎയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും…

Read More

മലപ്പുറത്ത് വിദ്യാ‍ർഥികൾക്ക് ഷി​ഗല്ല; ചികിത്സ തേടിയത് 127 കുട്ടികൾ

കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. ഭക്ഷ്യ വിഷബാധയേറ്റ് 127 കുട്ടികൾ ചികിത്സ തേടിയിരുന്നു. 4 കുട്ടികളെ പരിശോധിച്ചതിൽ ഷിഗല്ല സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് കുട്ടികളും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു.  ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുക. നിലവിൽ ആരും ചികിത്സയിലില്ല. അതേസമയം, ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല. ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

Read More

ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്ക പാർലമെന്‍റിൽ ഉന്നയിക്കാൻ പോലും അനുവദിച്ചില്ലെന്ന് രാഹുൽ ഗാന്ധി

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച അനുവദിക്കാത്തതിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഭയിൽ ചർച്ച അനുവദിക്കാത്തത് ദൗർഭാ​ഗ്യകരമെന്നാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്. മാത്രമല്ല ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് നീറ്റ് വിഷയമെന്നടക്കം ചൂണ്ടികാട്ടി വീഡിയോ സന്ദേശവുമായാണ് രാഹുൽ രംഗത്തുവന്നത്. താൻ പാർലമെന്‍റിൽ വിഷയം ഉയർത്താൻ ശ്രമിച്ചു. എന്നാൽ തന്നെ അതിന് കേന്ദ്ര സർക്കാർ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് ഒരു ദുരന്തമായി മാറിക്കഴിഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്ന് വ്യക്തമാണെന്നും ഇതിലൂടെ ചിലർ കോടികളുണ്ടാക്കിയെന്നും രാഹുൽ…

Read More