
പൊതുപരിപാടിക്കിടെ വിദ്യാർഥികളെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു; തമിഴ്നാട് ഗവർണറുടെ രാജിക്ക് സമ്മർദം
തമിഴ്നാട്ടിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയ ഗവർണർ ആർ.എൻ. രവിയുടെ രാജിക്ക് സമ്മർദം ഏറുന്നു. മധുരയിലെ ഗവ.എയ്ഡഡ് കോളജിൽ നടന്ന പരിപാടിയിൽ ഗവർണർ വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടതാണ് വിവാദമായിരിക്കുന്നത്. സാഹിത്യ മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തത് കോളജിലെ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട ഗവർണർ ആർ.എൻ. രവി ആയിരുന്നു. സമ്മാനം നൽകിയതിന് ശേഷം അദ്ദേഹം വിജയികളെ അഭിനന്ദിച്ചു. നിങ്ങളുടെ വേരുകൾക്ക് ഉറപ്പു നൽകാൻ ഈ വിജയം ആത്മവിശ്വാസം നൽകും. വിജയം നേടാനുള്ള വഴികൾ ഇവിടെ തന്നെയുണ്ട്. നമ്മളത്…