സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാ വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത്. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പരീക്ഷയും നടക്കും. ആകെ 2,980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്-…

Read More

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ മുതൽ; ആശംസയുമായി വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും‌ ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും ഉൾപ്പെടുന്നു. ഇത്തവണ ഗൾഫ് മേഖലയിൽ 682 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ (പിസിഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്…

Read More

‘പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകൾ ചോർന്നെന്ന പ്രചാരണം തെറ്റ്’; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ

സിബിഎസ്ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകൾ ചോർന്നെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ. സാമൂഹിക മാധ്യമങ്ങളിൽ ചോദ്യപേപ്പറുകൾ ലഭിക്കുമെന്ന തരത്തിൽ ലിങ്കുകൾ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ സ്ഥിരീകരിച്ചു. തെറ്റായ പ്രചാരണം നടത്തുന്നവർക്കതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.  കഴിഞ്ഞ ശനിയാഴ്ചയാണ് സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾ തുടങ്ങിയത്.  42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിൽ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്….

Read More

എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ; ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെ; പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ച. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ നടക്കും. ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും.  ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം…

Read More

പത്താം ക്ലാസ് പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നത് സംസ്ഥാന സർക്കാർ നിലപാടല്ല; വിദ്യാഭ്യാസ മന്ത്രി

പത്താം ക്ലാസ് പാസായ കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സംസ്ഥാന സർക്കാരിന്റെ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സഭയിൽ പറഞ്ഞു.. കഷ്ടപ്പെട്ട് പഠിച്ചാണ് കുട്ടികൾ പത്താം ക്ലാസ് പരീക്ഷ പാസാകുന്നത്. അതുകൊണ്ടാണ് അവർക്കെല്ലാം പ്ലസ് ടു പഠനത്തിനുള്ള അവസരം സർക്കാർ ഒരുക്കിയത്. മന്ത്രി സജി ചെറിയാൻ പ്രസംഗത്തിന്റെ ഒരു ഒഴുക്കിനു വേണ്ടി പറഞ്ഞതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പത്താം ക്ലാസ് പാസായ ചില കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ല…

Read More

എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

സേ​ഫ് വേ ​സാ​ന്ത്വ​നം കൂ​ട്ടാ​യ്​​മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് 2023-24 വ​ർ​ഷ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു. സ്വാ​ദ് റെസ്റ്റാ​റ​ന്‍റ് പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് സേ​ഫ്​​വേ സാ​ന്ത്വ​നം കൂ​ട്ടാ​യ്​​മ​യു​ടെ പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ കാ​സ​ർ​കോ​ട് ഉ​ദ്​​ഘ​ട​നം ചെ​യ്തു. എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജൈ​സ​ൽ ന​ന്മ​ണ്ട, മു​ഹ​മ്മ​ദ​ലി എ​ഗ​രൂ​ർ, അ​ഷ​റ​ഫ് രാ​മ​നാ​ട്ടു​ക​ര, സ​ലിം കൂ​ട​ത്താ​യി, സ​ക്കീ​ർ മ​ല​പ്പു​റം എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി.

Read More

‘കേരളത്തിൽ എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല’; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം തെറ്റാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ് സി ഇ ആർ ടി അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രീപ്രൈമറി തലം തൊട്ട് പാഠ്യപദ്ധതി പരിഷ്കരണം അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കി വരികയാണ്….

Read More

എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് അ​വാ​ർ​ഡുകൾ വി​ത​ര​ണം ചെ​യ്തു

അ​ൽ​ഐ​ൻ മ​ല​യാ​ളി ബ​സ് ഡ്രൈ​വേ​ഴ്സ് ക​മ്യൂ​ണി​റ്റി സം​ഘ​ടി​പ്പി​ച്ച സ്കോ​ളാ​സ്റ്റി​ക് അ​വാ​ർ​ഡ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​ൽ ഐ​നി​ലെ ബൈ​ച്ചോ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്നു. സം​ഘ​ട​ന​യു​ടെ കീ​ഴി​ലു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ 18 ഓ​ളം കു​ട്ടി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ​രി​പാ​ടി​യി​ൽ അ​ൽ വ​ഖാ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ഷാ​ഹു​ൽ​ഹ​മീ​ദ് ഹൃ​ദ​യ സ്‌​തം​ഭ​ന​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റ​സ​ൽ സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​എ​സ്.​സി സെ​ക്ര​ട്ട​റി…

Read More

എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്

2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.  ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.  ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം….

Read More

എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും; ഫലം മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിച്ചേക്കും

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഇന്ന് അവസാനിക്കും. സാമൂഹ്യശാസ്ത്രമാണ് ഇന്നത്തെ വിഷയം. ഏപ്രിൽ മൂന്നു മുതൽ മൂല്യ നിർണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിർണയം നടത്തുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. നാളെയാണ് പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്നത്.

Read More