
ഹൈബ്രിഡ് കഞ്ചാവ് കേസ് ;ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. അതിനായുള്ള നടപടിക്രമങ്ങൾക്കായി ശ്രീനാഥിനെ വീണ്ടും എക്‌സൈസ്വിളിച്ചുവരുത്തും. നടന്മാരായ ഷൈൻ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും പ്രതിചേർക്കാനുള്ള തെളിവുകൾ ഇല്ലെന്ന് എക്‌സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു . കേസിലെ പ്രതിയായ തസ്ലീമ ശ്രീനാഥ് ഭാസിയോട് ലഹരി വേണോയെന്ന് ചോദിച്ചിരുന്നു. എന്നൽ ഇതിന് വെയ്റ്റ് എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. ഈ ചാറ്റ് എക്‌സൈസിന് ലഭിച്ചിരുന്നു.തസ്ലീമയെ അറിയാമെങ്കിലും ലഹരി ഇടപാട് നടത്തിയിട്ടില്ലെനായിരുന്നു ശ്രീനാഥ് ഭാസി എക്‌സൈസിന് നൽകി മൊഴി ….