
വൈകാരിക പ്രസംഗത്തോടെ പദവി കൈമാറ്റം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഔദ്യോഗിക ചുമതല കൈമാറി സുനിത വില്യംസ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മടക്കത്തിന് മുമ്പ് നിലയത്തിന്‍റെ ഔദ്യോഗിക ചുമതല റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലെക്സി ഒവ്‌ചിനിന് കൈമാറി സുനിത വില്യംസ്. വൈകാരിക പ്രസംഗത്തോടെയാണ് ഐഎസ്എസിന്‍റെ കമാന്‍ഡര്‍ പദവി സുനിത കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. 2024 ജൂണില്‍ വെറും 10 ദിവസത്തെ ദൗത്യത്തിനായാണ് ഭൂമിയില്‍ നിന്ന് തിരിച്ചതെങ്കിലും 10 മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ നെടുംതൂണായിരുന്നു ഇന്ത്യന്‍ വംശജയായ നാസ സഞ്ചാരി സുനിത വില്യംസ്. നീണ്ട ദൗത്യം പൂര്‍ത്തിയാക്കി സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തില്‍…