രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; സോണിയാ ഗാന്ധിയുടെ പരാമർശം വിവാദത്തിൽ, അന്തസിനെ മുറിവേൽപ്പിക്കുന്നത്: വിമർശനവുമായി രാഷ്ട്രപതി ഭവൻ
രാഷ്ട്രപതിയുടെ അഭിസംബോധനക്കെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ പരിഹാസം വിവാദത്തിൽ കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി ഭവൻ രംഗത്ത്. പ്രസിഡൻറ് വായിച്ച് ക്ഷീണിച്ചെന്നും കഷ്ടമാണെന്നുമുള്ള പ്രതികരണത്തിലാണ് രാഷ്ട്രപതി ഭവൻ കടുത്ത അതൃപ്തി അറിയിച്ചത്. സോണിയാ ഗാന്ധിയുടേത് അന്തസിനെ മുറിവേൽപ്പിക്കുന്ന പരാമർശമാണെന്നും അംഗീകരിക്കാൻ ആകില്ലെന്നും രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. സംഭവത്തിൽ സോണിയാ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. സോണിയാഗാന്ധിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. സോണിയാഗാന്ധി മാപ്പ് പറയണമെന്ന് പാർലമെൻ്ററി കാര്യ…