
ആര്‍ഭാടങ്ങള്‍ എല്ലാം ഒഴിവാക്കി ‘അദാനി’ കല്യാണം; 10000 കോടി സാമൂഹിക സേവനത്തിന്
വൻ ആഘോഷങ്ങൾ ഒഴിവാക്കി മകന്‍റെ വിവാഹം ലാളിത്യത്തോടെ നടത്തി ശതകോടീശ്വരൻ ഗൗതം അദാനി. മകന്‍റെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപയാണ് സാമൂഹിക സേവനത്തിനായി അദാനി മാറ്റിവച്ചത്. ജീത് അദാനിയുടെ വിവാഹത്തിന് ആര്‍ഭാടങ്ങള്‍ എല്ലാം ഒഴിവാക്കുമെന്ന് അദാനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 10,000 കോടി രൂപയുടെ ഭൂരിഭാഗവും ആരോഗ്യ- വിദ്യാഭ്യാസ- നൈപുണി വികസന പദ്ധതികള്‍ക്കായി ചെലവഴിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഉന്നതനിലവാരത്തിലുള്ള കെ-12 സ്‌കൂളുകളും ഈ തുക ഉപയോഗിച്ച് നിര്‍മിക്കും. ഗൗതം അദാനിയുടെ തീരുമാനം…