ചോദ്യപേപ്പർ ചോർച്ച കേസിൽ‌ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ജാമ്യം

ചോദ്യപേപ്പർ ചോർന്ന കേസിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഷുഹൈബിന് ജാമ്യം അനുവദിച്ചത്. നേരത്തെ റിമാൻഡിൽ കഴിയുന്ന ഒന്നാംപ്രതി ഷുഹൈബിൻ്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. ഇത് കണക്കിലെടുത്തുകൊണ്ട് താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഷുഹൈബിന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ചോർത്തിക്കിട്ടിയ ചോദ്യപേപ്പർ ഉപയോഗിച്ചാണ് കോഴിക്കോട് കൊടുവള്ളിയിലെ എംഎസ് സൊലൂഷ്യന്‍സ് എന്ന സ്ഥാപനം പ്രവചന ചോദ്യങ്ങള്‍ നല്‍കിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഫഹദ് എന്ന അധ്യാപകന്‍ മുഖേനയാണ്…

Read More

ചോദ്യപ്പേപ്പർ ചോർച്ച; എം.എസ്. സൊല്യൂഷൻസ് ഉടമ ഷുഹൈബ് കീഴടങ്ങി

ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ കേസില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററായ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് ഒന്നാം പ്രതിയായ ഷുഹൈബ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ. അതേസമയം, എം.എസ്. സൊല്യൂഷന്‍സിനെ തകർക്കാൻ ഒരു പ്രധാന സ്ഥാപനം ശ്രമിക്കുന്നു എന്നാണ് ഷുഹൈബ് ആരോപിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ കേസ്. ഇവർ നാട്ടിലെ പ്രാദേശിക നേതാവിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. തന്റെ വാദങ്ങളെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ട്. ചോദ്യപേപ്പർ…

Read More