
ആഗോള ബഹിരാകാശ ഗവേഷണ സമ്മേളനത്തിന് യു.എ.ഇ വേദിയാകും
ആഗോള ബഹിരാകാശ ഗവേഷണ സമ്മേളനമായ ‘കോസ്പർ 2028’ന് യു.എ.ഇ വേദിയാകും. ബഹിരാകാശ രംഗത്തെ ഏറ്റവും പുതിയ ചലനങ്ങൾ ചർച്ചയാകുന്ന സമ്മേളനം ആദ്യമായാണ് അറബ് ലോകത്ത് നടത്തപ്പെടുന്നത്. 2028ൽ നടക്കുന്ന സമ്മേളനത്തിൽ 3,000ത്തിലേറെ വിദഗ്ധർ പങ്കെടുക്കുമെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ട് വഴി അറിയിച്ചു. ബഹിരാകാശ ഗവേഷണരംഗത്തെ ലോകത്തെ ഏറ്റവും വലിയ സമ്മേളനമാണിത്. ഈ വർഷത്തെ സമ്മേളനത്തിന് ഗ്രീസിലെ ആതൻസ് നഗരമാണ് ആതിഥേയത്വം വഹിച്ചിട്ടുള്ളത്….