
ദുബൈ കിരീടാവകാശി ശൈഖ് ഹംദാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. ഏപ്രിലിൽ രാജ്യം സന്ദർശിക്കാനുള്ള ക്ഷണം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറാണ് ദുബൈയിൽ നടന്ന കൂടിക്കാഴ്ചയിൽ ശൈഖ് ഹംദാന് കൈമാറിയത്. ശൈഖ് ഹംദാൻ എക്സ് അക്കൗണ്ട് വഴിയാണ് ക്ഷണം ലഭിച്ചത് വെളിപ്പെടുത്തിയത്. ഇരു രാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാന സഹകരണവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും തമ്മിലെ കൂടിക്കാഴ്ചയിൽ ചർച്ചയായി.രാഷ്ട്ര നേതാക്കളുടെ കാഴ്ചപ്പാടിന്…