
ശശി തരൂരിന്റെ വിവാദ പോഡ്കാസ്റ്റിന്റെ പൂർണ രൂപം പുറത്ത്
ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം പുറത്തുവന്നു. വിവാദങ്ങൾ തുടരവേയാണ് അതിലേക്ക് വഴിവച്ച പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം പുറത്തു വന്നിരിക്കുന്നത്. രാജ്യത്തെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും കേരളത്തിൽ ജനമനസ്സിൽ തനിക്കുള്ള സ്ഥാനം ഉപയോഗപ്പെടുത്താൻ കോൺഗ്രസിന് സാധിക്കുമെങ്കിൽ താനുണ്ടാകുമെന്നും പാർട്ടിക്കകത്ത് സ്ഥാനമില്ലെങ്കിൽ തനിക്ക് വേറെ വഴികളുണ്ടെന്നുമാണ് തരൂർ പോഡ്‌കാസ്റ്റിൽ പറയുന്നത്. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്ന് ശശി തരൂർ പറയുന്നു. എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകണം. വിദേശകാര്യനയത്തിലും തന്റെ നിലപാട് കോൺഗ്രസ് പാർട്ടി…