സ്‌കൂള്‍ ഇതുവരെ എൻ.ഒ.സി. ഹാജരാക്കിയില്ല; റാഗിങ് നേരിട്ടതായി നിരവധി മാതാപിതാക്കൾ വെളിപ്പെടുത്തി; മന്ത്രി വി. ശിവൻകുട്ടി

ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ്‌ ഫ്‌ളാറ്റില്‍നിന്ന് ചാടി ആത്മഹത്യചെയ്ത സംഭവത്തില്‍ ​വിദ്യാർഥി പഠിച്ച ​ഗ്ലോബൽ പബ്ലിക് സ്കൂളിന് ഇതുവരെ എൻ.ഒ.സി ഹാജരാക്കാനായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്‌കൂളിനോട് എന്‍.ഒ.സി രേഖകള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അത് ഹാജരാക്കിയിട്ടില്ല. വിഷയത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരുകയാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സി.ബി.എസ്.ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും അവയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എന്‍.ഒ.സി ആവശ്യമാണ്. ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനോട് എന്‍.ഒ.സി രേഖകള്‍…

Read More

‘സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗം’; റിപ്പോർട്ടർ ചാനലിനെതിരായ പോക്സോ കേസിൽ ഇടക്കാല ജാമ്യം

സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട്  റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഇടക്കാല  ജാമ്യം അനുവദിച്ചു. കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് പി വി കു‍ഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്. പെൺകുട്ടിയ്ക്കും മാതാപിതാക്കൾക്കും പരാതിയില്ലാത്ത കേസിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. പബ്ലിസിറ്റിയ്ക്ക് വേണ്ടിയുളള കേസാണോ ഇത്?  പ്രഥമദൃഷ്ട്യാ തന്നെ ഈ കേസ് നിലനിൽക്കില്ലല്ലോ എന്ന് പറഞ്ഞ…

Read More

സ്കൂളിൽ മോശം പെരുമാറ്റം വേണ്ട ; നയം രൂപപ്പെടുത്തി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്

ക്ലാ​സ് മു​റി​യി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍, സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​രു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലും ആ​ദ​ര​വും നി​ഷ്പ​ക്ഷ​ത​യും ധാ​ര്‍മി​ക പെ​രു​മാ​റ്റ​വും പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി​യി​ലെ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രോ​ട് വി​ദ്യാ​ഭ്യാ​സ വി​ജ്ഞാ​ന വ​കു​പ്പ് (അ​ഡെ​ക്) നി​ർ​ദേ​ശി​ച്ചു. വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക തൊ​ഴി​ലി​ന്റെ​യും താ​ൽ​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​രീ​തി​യി​ല്‍ സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​മാ​യി അ​ധ്യാ​പ​ക​ര്‍ സ​ഹ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ഡെ​ക് പു​റ​ത്തി​റ​ക്കി​യ പു​തി​യ ‘പ്ര​ഫ​ഷ​ന​ല്‍ ധാ​ര്‍മി​ക ന​യ’​ത്തി​ല്‍ പ​റ​യു​ന്നു. ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 22ത​രം പെ​രു​മാ​റ്റ​ങ്ങ​ള്‍ വി​ല​ക്കു​ന്ന​താ​ണ് പു​തി​യ പ്ര​ഫ​ഷ​ന​ല്‍ ധാ​ര്‍മി​ക​താ ന​യം. ഈ ​അ​ക്കാ​ദ​മി​ക് വ​ര്‍ഷ​ത്തി​ല്‍ത​ന്നെ ഇ​ത് എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ബാ​ധ​ക​മാ​ണെ​ന്നും അ​ഡെ​ക് അ​റി​യി​ച്ചു.

Read More

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും; സമാപന ചടങ്ങില്‍ ടൊവിനോ തോമസ് മുഖ്യാതിഥി

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം ഇഞ്ചോടിഞ്ച് . പോയിന്‍ര്  പട്ടികയിൽ നിന്ന് മാറാതെ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമയക്രമം പാലിച്ച് മത്സരങ്ങൾ പുരോഗമിക്കുന്നുവെന്നതാണ് തിരുവനന്തപുരം മേളയുടെ പ്രത്യേകത ജനപ്രിയ മത്സരങ്ങൾക്ക് നാലാം ദിവസവും ഒരു കുറവുമില്ല. മിമിക്രി മോണോആകട് മത്സരങ്ങൾക്ക് പുറമെ അരങ്ങ് തകര്‍ക്കാൻ നാടകവും സംഘനൃത്തവും നാടോടി നൃത്തവും ഉണ്ട്.ഇന്നും പ്രധാനമത്സരങ്ങൾ നിറഞ്ഞ സദസ്സിലാണ് അരങ്ങേറുന്നത്. രാത്രി വൈകി വരെ നീളുന്ന മത്സരങ്ങൾ, കൂട്ടപ്പരാതികൾ….

Read More

പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് കേരള സർക്കാരിൻ്റെ ലക്ഷ്യം: ആർ. ബിന്ദു

അന്തർദേശീയ നിലവാരത്തിലുള്ള കെട്ടിടങ്ങളും അതിനനുയോജ്യമായ സൗകര്യങ്ങളും പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനുള്ള കേരള സർക്കാരിൻ്റെ ലക്ഷ്യത്തിൻ്റെ ഭാഗമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അടാട്ട് ഗ്രാമ പഞ്ചായത്തിലെ ചൂരക്കാട്ടുക്കര ഗവ. യു.പി. സ്കൂളിൽ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖല സർക്കാർ ഉയർത്തിപ്പിടിക്കുന്ന നവകേരളം എന്ന ആശയത്തിൻ്റെ മുഖഛായയാണ്. അത് ഏറ്റവും തെളിമയുള്ളതാക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ആത്യന്തികമായി…

Read More

63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും; പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും

63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്‍പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പങ്കെടുക്കുന്നത്, പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികളാണ്. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തവും, ഒപ്പനയും, ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദിയിലെത്തും. ഉരുള്‍പൊട്ടൽ ദുരന്തത്തെ…

Read More

സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും; രജിസ്ട്രേഷനും ഇന്ന് തുടങ്ങും

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും.  തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകിയശേഷം ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയിൽ…

Read More

ചോദ്യം ചെയ്തത് പെട്ടെന്നുള്ള പ്രകോപനത്തിൽ; അധ്യാപകരെ ഭീഷണിപ്പെടുത്തിയതില്‍ ഗൂഢാലോചനയില്ലെന്ന് പൊലീസ്

പാലക്കാട് നല്ലേപ്പിള്ളി സർക്കാർ യുപി സ്‌കൂളിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതില്‍ ഗൂഢാലോചനയില്ലെന്നു പൊലീസ്. തത്തമംഗലം സ്‌കൂളിൽ പുൽക്കൂട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലും ഇവർ‌ക്ക് പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി അനിൽകുമാർ, ബജ്റംഗ്‌ദൾ ജില്ലാ സംയോജക് സുശാസനൻ, വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേലായുധൻ എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് പൊലീസിന് ഇക്കാര്യം മനസ്സിലായത്. പെട്ടെന്നുള്ള പ്രകോപനമാണ് ആഘോഷം ചോദ്യം ചെയ്യാനുള്ള കാരണം. ബോധപൂർവം മറ്റാരോ പുൽക്കൂട് നശിപ്പിച്ചുവെന്നും…

Read More

വിനോദയാത്രാ സംഘത്തിലെ 4 വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ച സംഭവം; 6 അധ്യാപകർ അറസ്റ്റിൽ

സ്കൂൾ വിനോദയാത്രാ സംഘത്തിലെ 4 വിദ്യാർഥിനികൾ ഉത്തരകന്നഡ മുരുഡേശ്വറിൽ കടലിൽ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്. 4 പേരുടെയും കുടുംബങ്ങൾക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് 46 വിദ്യാർഥികളുടെ സംഘം അധ്യാപകർക്കൊപ്പം മുരുഡേശ്വറിൽ എത്തിയത്. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പു വകവയ്ക്കാതെ കടലിലിറങ്ങിയ 7 വിദ്യാർഥിനികൾ മുങ്ങിത്താഴുകയായിരുന്നു. ഒരാളുടെ…

Read More

സുരേഷ് ഗോപിയെ സ്കൂൾ കായിക മേളയിലേക്ക് ക്ഷണിക്കില്ല; കുട്ടികളുടെ തന്തക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കായിക മേളയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുള്ളതുകൊണ്ടാണ് വിളിക്കാത്തത്. എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപി. ഒറ്റ തന്ത പ്രയോഗത്തിൽ മാപ്പ് പറഞ്ഞാൽ സുരേഷ് ഗോപിക്ക് മേളയിലേക്ക് വരാമെന്നും വി.ശിവൻ കുട്ടി പറഞ്ഞു. സുരേഷ് ഗോപിയുടെ ‘തന്ത’ പരാമർശത്തിന് മറുപടിയില്ലെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. തന്തക്ക് പറഞ്ഞാൽ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്. അത് താൻ പറയുന്നില്ലെന്നുമായിരുന്നു പ്രതികരണം.

Read More