റിയാദ് മെട്രോയുടെ ഏഴാം ലൈൻ നിർമാണത്തിന് അപേക്ഷ ക്ഷണിച്ചു

റിയാദ് മെട്രോയുടെ ഏഴാമത്തെ ലൈൻ നിർമാണത്തിനായി കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിയാദിലെ ഖിദ്ദിയ്യ, കിൽ സൽമാൻ പാർക്ക്, ദിരിയ്യ ഗേറ്റ് തുടങ്ങി വൻകിട പദ്ധതി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാകും ലൈൻ. 65 കി.മീ ദൈർഘ്യമുള്ള ലൈനിൽ 19 സ്റ്റേഷനുകളുണ്ടാകും. നിലവിൽ റിയാദ് മെട്രോയിൽ ആറ് ലൈനാണ് ഉള്ളത്. ഇതിന് പുറമെയാണ് റിയാദി നഗരത്തിലെ വൻകിട പദ്ധതി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ലൈൻ. റിയാദ് റോയൽ കമ്മീഷൻ ഇതിനായി ബിഡ് സമർപ്പിക്കേണ്ട സമയം ജൂൺ 15 വരെ നീട്ടിയിട്ടുണ്ട്….

Read More

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കൽ: സൗദി മധ്യസ്ഥതയിൽ ചർച്ച ഇന്ന്

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കൽ സംബന്ധിച്ച് സൗദി മധ്യസ്ഥതയിൽ നടക്കുന്ന ചർച്ച ഇന്ന്. ഇതിന് മുന്നോടിയായി യുക്രൈൻ പ്രസിഡണ്ട് വ്‌ളാദ്മിർ സെലൻസ്‌കിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സൗദിയിലെത്തി. യു.എസുമായുള്ള സമാധാന ചർച്ചക്ക് മുന്നോടിയായി യുക്രൈൻ പ്രസിഡണ്ട് വ്‌ളാദ്മിർ സെലൻസ്‌കി സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് യുക്രൈൻ പ്രസിഡണ്ട് ജിദ്ദയിലെത്തിയത്. മികച്ച വരവേൽപാണ് സെലൻസ്‌കിക്ക് സൗദി കിരീടാവകാശി നൽകിയത്. സെലൻസ്‌കിക്ക് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും സൗദി കിരീടാവകാശിയെ കണ്ട് ചർച്ച നടത്തി. ജിദ്ദയിൽ…

Read More

ജിദ്ദയിൽ ആരംഭിച്ച സീ-ടാക്‌സി ജിസാനിലേക്കും നിയോമിലേക്കും നീട്ടാൻ പദ്ധതി

ജിദ്ദയിൽ ആരംഭിച്ച സീ-ടാക്‌സി ജിസാൻ വരെയും നിയോം വരെയും നീട്ടാനുള്ള പദ്ധതിയുമായി ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി. നിലവിൽ ജിദ്ദയിലെ ബലദിൽ നിന്ന് യോട്ട് ക്ലബ്ബിലേക്കും അബ്ഹൂർ സൗത്തിലേക്കുമാണ് യാത്ര ചെയ്യാനാവുക. കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും യാത്ര സൗജന്യമാണ്. ജിദ്ദയുടെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന സർവീസിന്റെ പരീക്ഷണയോട്ടം തുടരുകയാണ്. വ്യത്യസ്തമാണ് സീ ടാക്‌സിയിലെ അനുഭവം. ഒന്നര മണിക്കൂർ കാഴ്ചകൾ ആസ്വദിച്ച് കടലിൽ ചിലവഴിക്കാം, താഴെ ഇരിപ്പിടവും മുകളിലെ ഡെക്കിൽ നിന്ന് കാഴ്ച്ചകൾ ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്. കോഫി ആസ്വാദിക്കേണ്ടവർക്ക് കാബിനിൽ കഫ്തീരിയയും ഒരുക്കിയിട്ടുണ്ട്….

Read More

സൗദിയിൽ വരും ദിവസങ്ങളിലും മഴക്കും മൂടൽമഞ്ഞിനും സാധ്യത

സൗദിയിൽ വരുംദിവസങ്ങളിൽ മഴയും മൂടൽ മഞ്ഞും തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദി മധ്യപ്രവിശ്യയിലെ റിയാദ്, ദറഇയ, ദുർമ, മുസാഹ്‌മിയ, അഫീഫ്, ദാവാദ്മി, അൽഖുവയ്യ, ശഖ്‌റ, അൽ ഗാത്, അൽ സുൽഫി, മജ്മഅ, താദിഖ്, റുമാഅ്, അൽ റൈൻ, ഹുറൈംല, അൽ ഖർജ്, അൽ ദിലം, അൽ ബാരി, ഹുത്ത ബനീ തമാം, മറാത്, അഫ്‌ലാജ് എന്നിവിടങ്ങളിൽ നേരിയതും മിതമായതുമായ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. മക്ക, ജിദ്ദ,…

Read More

ജീവകാരുണ്യ പ്രവർത്തനത്തിന് 70 മില്യൻ റിയാൽ സംഭാവന നൽകി സൗദി ഭരണാധികാരിയും കിരീടാവകാശിയും

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള അഞ്ചാമത്തെ ദേശീയ ക്യാംപെയിന് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും 70 മില്യൻ റിയാലിന്റെ സംഭാവന നൽകി. ഇഹ്സാൻ പ്ലാറ്റ്ഫോമിലൂടെയാണ് സംഭാവന നൽകിയത്. സൽമാൻ രാജാവ് 40 മില്യൻ റിയാൽ സംഭാവന നൽകിയപ്പോൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 30 മില്യൻ റിയാൽ സംഭാവന നൽകി. അവരുടെ സംഭാവനകൾ മാനുഷികവും ജീവകാരുണ്യവുമായ സംരംഭങ്ങളോടുള്ള സൗദി നേതൃത്വത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ്. 2021ൽ ‘ഇഹ്സാൻ’ പ്ലാറ്റ്ഫോം ആരംഭിച്ചതു മുതൽ…

Read More

റമദാൻ; ഹറമിൽ ചിൽഡ്രൻസ് നേഴ്സറി സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും

റമദാനിന്റെ ഭാഗമായി ഇരു ഹറമുകളിലും കുട്ടികളെ പാർപ്പിക്കാനുള്ള സെന്ററുകൾ മുഴുവൻ സമയവും പ്രവർത്തിക്കും. തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ചാണ് പുതിയ സൗകര്യം. ഖുർആൻ ഉൾപ്പെടെയുള്ള അറിവ് പകർന്നു നൽകുന്നുണ്ട് സെന്ററുകൾ. കുട്ടികളുമായി ഹറമിലെത്തുന്ന രക്ഷിതാക്കൾക്ക് ആശ്വാസമാകുന്നതാണ് നടപടി. ലക്ഷങ്ങൾ സംഗമിക്കുന്ന ഹറമിൽ എത്തുന്നവർക്ക് കുട്ടികളെ കർമങ്ങൾ പൂർത്തിയാക്കുന്നത് വരെ സുരക്ഷിതമായി ഏൽപിക്കാൻ ഇടമൊരുക്കുകയാണ് ഇരു ഹറം കാര്യാലയം. റമദാനിൽ ഹറമിലെ ചിൽഡ്രൻസ് നേഴ്‌സറി സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ഒന്നര വയസ്സ് മുതൽ 9 വയസ്സുവരെയുള്ള പെൺകുട്ടികൾക്കും 6…

Read More

എയർ ഏഷ്യയിൽ നിക്ഷേപത്തിനൊരുങ്ങി സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്

സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് മലേഷ്യൻ മൾട്ടിനാഷണൽ ലോകോസ്റ്റ് എയർലൈനായ എയർഏഷ്യയിൽ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. നൂറ് ദശലക്ഷം ഡോളറിന്റെ ഓഹരികൾ പിഐഎഫ് ഏറ്റെടുക്കുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധനസമാഹരണാർഥം എയർ ഏഷ്യയുടെ 15 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. 226 ദശലക്ഷം ഡോളർ ഇത് വഴി സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിൽ നൂറ് ദശലക്ഷം മൂല്യമുള്ള ഓഹരികൾ പിഐഎഫ് ഏറ്റെടുക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ബാക്കിയുള്ളവ സിംഗപ്പൂർ, ജപ്പാൻ എന്നിവയുൾപ്പെടുന്ന നിക്ഷേപക…

Read More

ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ഇഫ്താര്‍ പരിപാടികൾക്ക് തുടക്കമിട്ട് സൗദി അറേബ്യ

സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യ, ദഅ്വ, ഗൈഡൻസ് മന്ത്രാലയം റമദാൻ മാസത്തിൽ നിരവധി ഇന്ത്യൻ നഗരങ്ങളിൽ ഇഫ്താർ പരിപാടികൾ ആരംഭിച്ചു. ഇന്ത്യയെക്കൂടാതെ നേപ്പാൾ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കും സൗദി പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. റമദാൻ മാസത്തിൽ സൗദി നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയില്‍ മാത്രം 50,000ത്തിലധികം ഗുണഭോക്താക്കളെയും മറ്റു നാലു രാജ്യങ്ങളിലായി ഏകദേശം 100,000 ഗുണഭോക്താക്കളെയും പ്രതീക്ഷിക്കുന്ന ഈ സംരംഭം, ഐക്യം വളര്‍ത്തുന്നതിനും വിശുദ്ധ മാസത്തില്‍ നിര്‍ണായക പിന്തുണ നല്‍കുന്നതിനുമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്…

Read More

ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ സൗ​ദി സ​ന്ദ​ർ​ശി​ക്കുമെ​ന്ന് ട്രം​പ്​​

ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ത​​ന്റെ ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​ന തീ​യ​തി നി​ശ്ച​യി​ച്ച​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റാ​യി അ​ധി​കാ​ര​മേ​റ്റ​തി​നു ശേ​ഷ​മു​ള്ള ട്രം​പി​​ന്റെ ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നാ​കും റി​യാ​ദ് സ​ന്ദ​ർ​ശ​നം. വ​മ്പി​ച്ച വ്യാ​പാ​ര ക​രാ​റു​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​​ന്റെ ല​ക്ഷ്യ​മെ​ന്ന് ട്രം​പ്​ വി​ശ​ദീ​ക​രി​ച്ചു. വാ​ഷി​ങ്​​ട​ണി​ലെ സൗ​ദി​യു​ടെ നി​ക്ഷേ​പ​ത്തി​ന്റെ മൂ​ല്യം ഒ​രു ട്രി​ല്യ​ൺ ഡോ​ള​റാ​യി ഇ​ര​ട്ടി​യാ​ക്കാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച് കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ട്രം​പ്​ നേ​ര​ത്തേ…

Read More

പാലുല്പന്നങ്ങളിൽ സ്വയം പര്യാപ്തത കൈവരിച്ച് സൗദി

പാലുല്പന്നങ്ങളിൽ സ്വയം പര്യാപ്തത കൈവരിച്ച് സൗദി. 129 ശതമാനമാണ് പാലുല്പന്നങ്ങളിലെ സ്വയം പര്യാപ്തത നിരക്ക്. പ്രതിവർഷം 26 ടണ്ണിലേറെ പാലുല്പന്നങ്ങളാണ് രാജ്യത്തുല്പാദിപ്പിക്കുന്നത്. പ്രാദേശിക പാലിന്റെ ഉപഭോഗം വർധിപ്പിക്കുന്നതിനായി റമദാനുമായി ബന്ധപ്പെട്ട് ക്യാമ്പയിൻ നടക്കുന്നുണ്ട്. പാലിന്റെ സംസ്കരിച്ച ഉത്പന്നങ്ങളായ ക്രീം, തൈര്, മറ്റുൽപ്പന്നങ്ങൾ എന്നിവയുടെ വിപണനത്തിനും ക്യാമ്പയിൻ പ്രോത്സാഹനം നൽകുന്നുണ്ട്. ക്യാമ്പയിന്റെ ഭാഗമായാണ് പരിസ്ഥിതി ജല കാർഷിക മന്ത്രാലയം നേട്ടത്തിന്റെ കണക്കുകൾ പുറത്തു വിട്ടത്. ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുക എന്നിവയുടെ ഭാഗമായാണ് ക്യാമ്പയിൻ…

Read More