
കൈറോയിൽ അറബ് യോഗം നടന്നു ; ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ വീടുകളിലേക്കുള്ള മടക്കം ചർച്ചയായെന്ന് സൗദി അറേബ്യ
ഈജിപ്തിന്റെ ക്ഷണപ്രകാരം കൈറോയിൽ ചേർന്ന ആറ് അറബ് കക്ഷികളുടെ കൂടിയാലോചന യോഗം ഗസ്സയിൽ കുടിയിറക്കപ്പെട്ടവർക്ക് സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാനുള്ള അവസരങ്ങൾ ചർച്ച ചെയ്തതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഫലസ്തീൻ അതോറിറ്റിയെ അതിന്റെ ചുമതലകൾ നിർവഹിക്കാൻ പ്രാപ്തരാക്കുന്നതിനെയും ഗസ്സയിൽ വെടിനിർത്തൽ തുടരുന്നതിനെയും കുറിച്ച് കൈറോ യോഗം ചർച്ച ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ജോർഡൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ആറ് അറബ്…