
സൗദിയിൽ സ്‌കൂള്‍ അവധി പ്രഖ്യാപിച്ചു
ഈ വർഷത്തെ പെരുന്നാൾ അവധി സൗദിയിൽ മാർച്ച് 20ന് ആരംഭിക്കും. പുതിയ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് മൂന്നാം സെമസ്റ്ററിന് ഇന്ന് തുടക്കമായി. ഈദുൽ ഫിത്ര് അവധി പൂർത്തിയായി ഏപ്രിൽ ആറിന് ഞായറാഴ്ച സ്‌കൂളുകൾ തുറക്കും. മേയ് 4,5 തീയതികളിലും അവധിയായിരിക്കും. മേയ് 30ന് ബലിപെരുന്നാൾ അവധി ആരംഭിക്കും. ബലിപെരുന്നാൾ അവധി പൂർത്തിയായി ജൂൺ 15ന് സ്‌കൂളുകൾ തുറക്കും. ജൂൺ 26ന് വേനലവധിക്ക് (വർഷാന്ത അവധി) തുടക്കമാകും. ഓഗസ്റ്റ് 12ന് സൂപ്പർവൈസർമാരും ഓഫിസ് ജീവനക്കാരും ഓഫിസുകളിലും സ്‌കൂളുകളിലും തിരിച്ചെത്തണം….