
ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ സൗദി റിയാൽ ചിഹ്നം നിർബന്ധമാക്കി
ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലകളിൽ സൗദി റിയാൽ ചിഹ്നം ഉപയോഗിക്കൽ നിർബന്ധമാക്കി വാണിജ്യ മന്ത്രാലയം. സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച രീതിയിലായിരിക്കണം ചിഹ്നം ഉപയോഗിക്കേണ്ടത്. സാമ്പത്തിക പ്രവർത്തനങ്ങൾ, പൊതു രേഖകൾ, സാധനങ്ങളുടെയും സേവനങ്ങളുടെയും വില തുടങ്ങിയവായിലെല്ലാം ഇനി മുതൽ സൗദി റിയാൽ ചിഹ്നം ഉപയോഗിക്കണം. സ്വകാര്യ സ്ഥാപങ്ങൾക്കാണ് നിർദ്ദേശം. സൗദി സെൻട്രൽ ബാങ്കിന്റെ വെബ്‌സൈറ്റിലെ അംഗീകൃത രീതി അനുസരിച്ചായിരിക്കണം ലോഗോ ഉപയോഗിക്കേണ്ടത്. റിയാൽ ചിഹ്നം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ സെൻട്രൽ ബാങ്ക് നേരത്തെ പുറത്തിറക്കിയിരുന്നു. സാങ്കേതിക മാനദണ്ഡങ്ങൾ,…