
പത്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്താൻ സമിതി; മന്ത്രി സജി ചെറിയാൻ കൺവീനർ
തിരുവനന്തപുരം: 2026 ലെ പത്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്തുന്നതിനും പരിഗണിക്കുന്നതിനും പട്ടികയ്ക്ക് അന്തിമ രൂപം നൽകുന്നതിനുമായി മന്ത്രി സജി ചെറിയാൻ കൺവീനറായി പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും. മന്ത്രിമാരായ കെ.രാജൻ, കെ.കൃഷണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.ബി.ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ അംഗങ്ങളും ചീഫ് സെക്രട്ടറി സെക്രട്ടറിയുമാകും. മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങൾ സെറിബ്രൽ പാൾസി ബാധിതനായ രതീഷിന് വീട് നിർമിക്കാൻ കാസർകോട് ജില്ലയിൽ ബേഡഡുക്ക വില്ലേജിൽ 6 സെന്റ് ഭൂമി…