
ഓടിക്കൊണ്ടിരിക്കുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു ; യാത്രക്കാർ സുരക്ഷിതർ
തിരുവനന്തപുരം ആറ്റിങ്ങൽ മാമം പാലത്തിനു സമീപത്തുവെച്ച് കണ്ണൂർ-തിരുവനന്തപുരം കെഎസ്ആർടിസി സ്വിഫ്റ്റിന് തീ പിടിച്ചു. ബസ്സിന്റെ ടയറിനാണ് തീപിടിച്ചത്. ബസ് ഭാഗികമായി കത്തി നശിച്ചു.വാഹനത്തിൽ 36 യാത്രക്കാർ ഉണ്ടായിരുന്നു. പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ ബസ് ജീവനക്കാർ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണെന്ന് ജീവനക്കാർ പറഞ്ഞു ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവംആറ്റിങ്ങലിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്‌ക്യൂ ടീം സ്റ്റേഷൻ ഓഫീസർ അഖിൽ എസ്. ബി യുടെ നേതൃത്വത്തിൽ അരമണിക്കൂർ നേരം…