
യൂനുസ് സർക്കാർ വന്നതിനുശേഷം അടിച്ചമർത്തപ്പെട്ടവർക്ക് നീതി ഉറപ്പാക്കും; താൻ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന
താൻ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും യൂനുസ് സർക്കാർ വന്നതിനുശേഷം അടിച്ചമർത്തപ്പെട്ടവർക്ക് നീതി ഉറപ്പാക്കുമെന്നും സന്ദേശമയച്ച് പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തന്റെ ഏറ്റവും പുതിയ വീഡിയോ സന്ദേശത്തിലാണ് രാജ്യത്ത് ഇപ്പോൾ നടനമാടിക്കൊണ്ടിരിക്കുന്ന അരാജകത്വ ഭരണം അവസാനിപ്പിക്കുമെന്ന് അവർ വ്യക്തമാക്കിയത്. തന്റെ പാർട്ടിയായ അവാമി ലീഗിലെ പ്രവർത്തകർക്കുള്ള ഓൺലൈൻ സന്ദേശത്തിലാണ് ഹസീന ഇക്കാര്യം പറഞ്ഞത്. മുഹമ്മദ് യൂനുസിന് ഒരു സർക്കാർ എങ്ങനെ നടത്തണമെന്ന് അറിയില്ല. രാജ്യത്തെ എല്ലാ അന്വേഷണ സമിതികളെയും പിരിച്ചുവിട്ടതിലൂടെ നിരപരാധികളെ കൊല്ലാൻ യൂനുസ് തീവ്രവാദികൾക്ക്…