
ബംഗാളിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
സംസ്ഥാനത്തിനെതിരായ ക്രൂരമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് ആർ.എസ്.എസിനെ പരാമർശിച്ചുകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ശനിയാഴ്ച അർധരാത്രി പുറത്തുവിട്ട പ്രസ്താവനയിൽ ബംഗാളിൽ സമാധാനം സ്ഥാപിക്കാൻ അവർ ജനങ്ങളോട് അഭ്യർഥിച്ചു. ‘ബി.ജെ.പിയും അവരുടെ സഖ്യകക്ഷികളും ബംഗാളിൽ ധ്രുതഗതിയിൽ ആക്രമകാരികളായി. ഈ സഖ്യകക്ഷികളിൽ ആർ.എസ്.എസും ഉൾപ്പെടുന്നു. ഞാൻ മുമ്പ് ആർ.എസ്.എസ് എന്ന പേര് പരാമർശിച്ചിട്ടില്ല. പക്ഷെ, ഇപ്പോൾ അവരെ തിരിച്ചറിയാൻ നിർബന്ധിതയായിരിക്കുന്നു. അവരെല്ലാം ഒരുമിച്ച് സംസ്ഥാനത്തിനെതിരെ ദുഷ്ടലാക്കോടെ വ്യാജ പ്രചാരണം ആരംഭിച്ചിരിക്കുന്നു’വെന്നും മമത പ്രസ്താവനയിൽ വ്യക്തമാക്കി. വഖഫ്…