ഓറഞ്ച് ക്യാപ് കോലിക്ക് തന്നെ; ഭീഷണി ഹെഡ് മാത്രം

ഐപിഎല്‍ ഓറഞ്ച് ക്യാപ് ഉറപ്പിച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി. 15 മത്സരങ്ങളിൽ നിന്ന് 741 റണ്‍സാണ് കോലി അടിച്ചെടുത്തത്. 61.75 ശരാശരിയിലും 154.70 സ്‌ട്രൈക്ക് റേറ്റിലുമാണ് കോലിയുടെ നേട്ടം. ഇനി കോലിക്ക് ഭീഷണി ഉയർത്താൻ സാധ്യതയുള്ള ഏക താരം നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ട്രാവിസ് ഹെഡാണ്. 14 മത്സരങ്ങളില്‍ നിന്ന് 567 റണ്‍സാണ് ഹെഡിന്റെ സമ്പാദിച്ചത്. എന്നാൽ കോലിയെ ഹെഡ് മറികടക്കണമെങ്കിൽ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള കളിയിൽ 175 റണ്‍സ്…

Read More

റോയലായി ക്വാളിഫയറിലേക്ക് കുതിച്ച് രാജസ്ഥാൻ; നാലു വിക്കറ്റിന്റെ ജയം; ആര്‍സിബിയുടെ സ്വപ്നങ്ങള‍ക്ക് വിരാമം

ഐപിഎല്ലിൽ വീണ്ടും രാജസ്ഥാൻ മുന്നേറ്റം. എലിമിനേറ്റര്‍ പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാലു വിക്കറ്റിന് തകർത്ത് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് അര്‍ഹത നേടി. 173 റണ്‍സ് വിജയലക്ഷ്യമാണ് ആർസിബി ഉയർത്തിയത്. ഇത് ഒരോവര്‍ ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. യശസ്വി ജയ്സ്വാള്‍ 30 പന്തിൽ 45 റണ്‍സെടുത്ത് ടോപ് സ്കോററായി. റിയാന്‍ പരാഗ് 26 പന്തില്‍ 36ഉം ഹെറ്റ്മെയര്‍ 14 പന്തില്‍ 26ഉം റണ്‍സുമെടുത്തു….

Read More

ഐപിഎൽ പ്ലേ ഓഫിൽ ആർസിബി അനായസം ജയിക്കുമെന്ന് സുനിൽ ഗാവസ്കർ; ഏകപക്ഷീയമായ കളിയായിരിക്കും

ഐപിഎല്ലിൽ ആർസിബിയും രാജസ്ഥാൻ റോയൽസും തമ്മിൽ എലിമിനേറ്റർ മത്സരം നടക്കാനിരിക്കെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാൻ കൂടുതൽ സാധ്യത ബെംഗളൂരുവിനാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. മത്സരം ഏകപക്ഷീയമായിരിക്കുമെന്നാണ് ഗാവസ്കറുടെ അഭിപ്രായം. ആർസിബിക്ക് മികച്ച രീതിയിൽ തിരിച്ചടിക്കാൻ സാധിക്കുമെന്നും ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയും വിരാട് കോലിയും മറ്റു താരങ്ങളെ നന്നായി പ്രചോദിപ്പിക്കുന്നവരാണെന്നും, ഇരുവരും നല്ല പ്രകടനം കാഴ്ച്ച വെക്കുന്നുണ്ടെന്നും പറഞ്ഞു. അവസാനം കളിച്ച നാലു മത്സരങ്ങളും രാജസ്ഥാന് നഷ്ടമായിരുന്നു. കൊൽക്കത്തയ്ക്കെതിരായ കളി മഴ മൂലം ഉപേക്ഷിക്കേണ്ടിയും…

Read More

രാജസ്ഥാനെ തോളിലേറ്റി സഞ്ജു സാംസൺ; പ്ലേ ഓഫിൽ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നേരിടും

ഐപിഎൽ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. 7:30ന് ആണ് മത്സരം. ഇരു ടീമുകളും നിർണായ പ്ലേ ഓഫ് മത്സരത്തിന് ഇറങ്ങുമ്പോൾ രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിംഗ് പ്രതീക്ഷ മുഴുവനും നായകൻ സഞ്ജു സാംസണിന്റെ ബാറ്റിംഗ്. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ നാട്ടിലേക്ക് മടങ്ങുകയും യശസ്വി ജയ്സ്വാളിന്റെ പ്രകടനത്തിന് മങ്ങൽ ഏൽക്കുകയും ചെയ്തതോടെ സീസണില്‍ രാജസ്ഥാനെ ചുമലിലേറ്റിയത് സഞ്ജുവും റിയാന്‍ പരാഗും ചേര്‍ന്നായിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ആര്‍സിബിക്കെതിരെ എലിമിനേറ്റര്‍ പോരാട്ടത്തിനിറങ്ങുമ്പോഴും സഞ്ജുവിന്‍റെയും പരാഗിന്‍റെ ബാറ്റിം​ഗിൽ…

Read More

ഐപിഎൽ പ്ലേ ഓഫിൽ ആർസിബിയോ ചെന്നൈ സൂപ്പർ കിം​ഗ്സോ? നിർണായക മത്സരത്തിന് ഭീഷണിയായി മഴ

ബം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7:30ന് ആർസിബി ചെന്നൈ സൂപ്പർ കിം​ഗ്സ് മത്സരം നടക്കാനിരിക്കുകയാണ്. ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. എന്നാൽ ആർസിബി ആരാധകരെ ആശങ്കയിലാഴ്ത്തിയത് പലയിടത്തുമുണ്ടായ ഒറ്റപെട്ട മഴയാണ്. മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ടു മണിയോടെ മഴപെയ്യുമെന്നായിരുന്നു പ്രവചനമെങ്കിലും നഗരത്തിന്‍റെ മറ്റ് പലയിടങ്ങളിലും നേരത്തെ മഴ പെയ്യാന്‍ തുടങ്ങിയത് ആശങ്ക വർദ്ധിപ്പിച്ചു. അതേസമയം, മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരങ്ങളിലും ഇപ്പോള്‍…

Read More

ഐപിഎല്ലിൽ ആർസിബിയും ചെന്നൈയും നേർക്കുനേർ; പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ ഇന്നറിയാം

ഐപിഎൽ പ്ലേ ഓഫിലെത്തുന്ന നാലമത്തെ ടീമിനെ ഇന്നറിയാം. ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് 7.30ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം ഇരു ടീമുകൾക്കും നിർണായകമാണ്. ഈ മത്സരത്തിലെ വിജയിയായിരിക്കും പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം. കൊൽക്കത്തയും രാജസ്ഥാനും ഹൈദരാബാദുമാണ് ഇതുവരെ ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍. സീസണിന്റെ തുടക്കത്തിൽ തുടരെ തോൽവി ഏറ്റു വാങ്ങിയ ആർസിബി പിന്നീട് ഫോമിലേക്ക് തിരിച്ചു വരികയായിരുന്നു. തുടർച്ചയായ അഞ്ചാം ജയത്തോടെ അവർ പ്ലേ ഓഫിന്…

Read More

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ബെംഗലൂരു; ഹൈദരാബാദിനെതിരെ 35 റണ്‍സിന്റെ ജയം

ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള പോരാട്ടത്തിൽ വിജയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു. ഈ ജയത്തോടെ ബെംഗലൂരു പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. 35 റൺസിനാണ് ഹൈദരാബാദിനെ ബെംഗലൂരു തോൽപ്പിച്ചത്. ബെംഗലൂരുവിന് ഇന്നലെ ജീവൻമരണപോട്ടം തന്നെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 207 റണ്‍സ് വിജയലക്ഷ്യമാണ് ഉയർത്തിയത്. ഹൈദരാബാദിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷമാണ് ആര്‍സിബി ഒരു മത്സരം ജയിക്കുന്നത്. ഇതോടെ 9 കളികളില്‍ നിന്ന് നാല് പോയിന്റ്…

Read More

അടിച്ചത് സിക്സ് അനുവദിച്ചത് ഫോര്‍; ആര്‍സിബിയെ അമ്പയർ ചതിച്ചോ; തെളിവുമായി ആരാധകർ

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന് അര്‍ഹിച്ച സിക്സ് അമ്പയര്‍ നിഷേധിച്ചെന്ന ആരോപണവുമായി ആരാധകർ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു പോരാട്ടത്തിൽ ഒരു റണ്‍സിനാണ് ആര്‍സിബി തോറ്റത്. പിന്നാലെയാണ് നേരത്തെ നിഷേധിക്കപ്പെട്ട സിക്സ് അനുവദിച്ചിരുന്നെങ്കിൽ ആര്‍സിബി ജയിച്ചേനെ എന്ന വാദവുമായി ആരാധകർ രംഗത്തെത്തിയത്. കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ പതിനെട്ടാം ഓവറിലെ അഞ്ചാം പന്തില്‍ ബെംഗളൂരുവിനായി ഇംപാക്ട് പ്ലേയറായി കളിക്കാനിറങ്ങിയ സുയാഷ് പ്രഭുദേശായി ഫൈന്‍ ലെഗ്ഗിലേക്ക് ഉയര്‍ത്തിയടിച്ച പന്തില്‍ അമ്പയര്‍ ഫോറാണ് അനുവദിച്ചതെങ്കിലും അത് യഥാര്‍ത്ഥതത്തില്‍ സിക്സ്…

Read More

തൽസമയം ചെന്നൈ സൂപ്പർ കിങ്സ്–ആർസിബി കളി കണ്ടത് 16.8 കോടി പേർ, വാച്ച്ടൈം 1276 കോടി മിനിറ്റ്

മാർച്ച് 22ന് നടന്ന ഐപിഎൽ 17–ാം സീസണിന്റെ ഉദ്ഘാടന മത്സരം കണ്ടത് 16.8 കോടി പേർ. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലായിരുന്നു പോരാട്ടം. മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ ബെംഗളൂരുവിനെ തോൽപ്പിച്ചു. മത്സരത്തിന് ലഭിച്ച ആകെ വാച്ച്ടൈം 1276 കോടി മിനിറ്റാണ്. വാച്ച്ടൈം മിനിറ്റെന്നാൽ, മത്സരം കാണാനായി ഓരോ പ്രേക്ഷകനും ചെലവഴിച്ച ആകെ സമയമാണ്. ഈ വിവരങ്ങൾ പുറത്തുവിട്ടത് മത്സരത്തിന്റെ ഔദ്യോഗിക സംപ്രേഷണാവകാശമുള്ള ഡിസ്നി സ്റ്റാറാണ്. 17 വർഷത്തെ ഐപിഎൽ…

Read More

ആർസിബിയെ വീഴ്ത്തി ചെന്നൈ: ആറ് വിക്കറ്റ് ജയം

റോയൽ ചലഞ്ചേഴ്‌സ് ബം?ഗളൂരുവിനെതിരെ വമ്പൻ വിജയവുമായി ഐപിഎല്ലിന് തുടക്കമിട്ട് ചെന്നൈ സൂപ്പർകിങ്‌സ്. ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആർസിബി 174 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തിൽ 18.4 ഓവറിൽ വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ ആർസിബി 20 ഓവറിൽ 173-6, സി എസ് കെ 18.4 ഓവറിൽ 176-4. ആദ്യം ബാറ്റ് ചെയ്ത ആർസിബി മികച്ച രീതിയിലാണ് കളി ആരംഭിച്ചത്. ഫാഫ് ഡുപ്ലേസിയും വിരാട്എ കോഹ്ലിയും ചേർന്ന്…

Read More