ഗ്രാമീൺ ബാങ്കിന്റെ എടിഎം തകർത്ത് മോഷണ ശ്രമം; പ്രതിയെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ

പത്തനംതിട്ട കലഞ്ഞൂരിൽ എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. പ്രദേശവാസിയായ പ്രവീൺ ആണ് പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ പോലീസിന് സഹായകമായത് ബുധനാഴ്ച രാത്രിയാണ് കലഞ്ഞൂർ ഹൈസ്‌കൂൾ ജംഗ്ഷന് സമീപമുള്ള കേരള ഗ്രാമിൺ ബാങ്കിന്റ എടിഎമ്മിൽ മോഷണശ്രമം ഉണ്ടായത്. എടിഎമ്മിന്റെ അടിഭാഗം തകർത്ത് പണം കൈലാക്കാൻ ശ്രമിക്കുന്നതിനിടയിൽ സുരക്ഷ അലാറം അടിച്ചതോടെ ഇയാൾ കടന്ന് കളഞ്ഞു. 2003 ൽ മദ്യലഹരിയിൽ കലഞ്ഞൂർ ഹൈസ്‌കൂളിന്റ ഗ്ലാസ് അടിച്ച് തകർത്ത സംഭവം ഉൾപ്പെടെ…

Read More

ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിലെ കവർച്ച; പ്രതി റിജോ ആന്‍റണി കസ്റ്റഡിയിൽ

ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയ പ്രതി റിജോ ആന്‍റണിയെ അയൽക്കാരുൽപ്പെടെ ആരും സംശയിച്ചില്ല.   കവർച്ചയെക്കുറിച്ച് അയൽവാസികളും സുഹൃത്തുക്കളും ചർച്ച ചെയ്തപ്പോൾ അതിലും റിജോ പങ്കെടുത്തിരുന്നു. ഇന്നലെ വീട്ടിൽ നടത്തിയ കുടുംബസംഗമത്തിൽ ബാങ്ക് കൊള്ള ചർച്ച ആയപ്പോൾ, ‘ അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ട് റിജോയുടെ മറുപടി.  നിമിഷങ്ങൾക്കകം റിജോയെ തേടി പോലീസ് എത്തി.   വീട്ടിൽ കുടുംബ സംഗമം നടക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് വീട് വളഞ്ഞ് വലയിലാക്കിയത്. ഇന്നലെ…

Read More

ചാലക്കുടി ബാങ്ക് കൊള്ള; പ്രതിക്കായുള്ള അന്വേഷണം ഊർജിതം: ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആളെന്ന് സംശയം

ചാലക്കുടി പോട്ടയിൽ പട്ടാപ്പകൽ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവർന്ന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ വിപുലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇന്നലെയാണ് ഹെൽമെറ്റും ജാക്കറ്റ് ധരിച്ച് മോഷ്ടാവ് ബൈക്കിൽ എത്തിയത്. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടർ അടിച്ചു തകർത്തതിന്…

Read More

‘സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷി സാബു’: വി.ഡി സതീശൻ

സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ മുളങ്ങാശ്ശേരിയില്‍ സാബുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാബുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ചെറുകിട കച്ചവടക്കാരനായ സാബു ജീവിതകാലം മുഴുവന്‍ സമ്പാദിച്ച 25 ലക്ഷം രൂപയാണ് കട്ടപ്പന സഹകരണ ബാങ്കില്‍ നിക്ഷേപിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാര്യയുടെ ചികിത്സാ ചെലവുകള്‍ക്ക് നിക്ഷേപം മടക്കി…

Read More

വളപട്ടണം കവര്‍ച്ച: പ്രതി പിടിയിൽ; പണവും സ്വര്‍ണവും കണ്ടെടുത്തു

കണ്ണൂര്‍ വളപട്ടണത്തെ വീട്ടിൽ നടന്ന കവര്‍ച്ചയിൽ പ്രതി പിടിയിൽ. മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽവാസിയായ  ലിജീഷ് ആണ് പിടിയിലായത് പിടിയിലായത്. ണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. വെൽഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ…

Read More

ബസ് കാത്ത് നിന്ന വയോധികയെ നിർബന്ധിച്ച് കാറിൽ കയറ്റി , വഴിയിൽ വച്ച് ആഭരണം കവർന്നു ; നൂറനാട് സ്വദേശി അറസ്റ്റിൽ

വയോധികയെ കാറിൽ തട്ടി കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി നൂറനാട് പൊലീസിന്റെ പിടിയിൽ. അടൂർ മുന്നാളം സ്വദേശി സഞ്ജിത്താണ് പിടിയിലായത്. ഇന്നലെ പന്തളം മാവേലിക്കര റോഡിൽ വെച്ചാണ് സംഭവമുണ്ടായത്. ബസ് കാത്തു നിന്ന വയോധികയെ വഴി ചോദിച്ച ശേഷം നിർബന്ധിച്ച് കാറിൽ കയറ്റുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന ശേഷം വഴിയിൽ ഇറക്കി വിട്ടു. ഇവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.  

Read More

പണം പലപ്പോഴായി റമ്മി കളിച്ച് കളഞ്ഞു; തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ

തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ കയറ്റിയെന്നും 26 ന് കേരളത്തിലേക്ക് എത്തിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. ചാലക്കുടി പോട്ട ഭാഗത്താണ് കാർ പുറത്തിറക്കിയത്. ഒരുമണിയോടെ ആദ്യ കവർച്ചക്കായി മാപ്രാണത്തേക്ക് പോയി. മൂന്നാമത്തെ കവർച്ചയും പൂർത്തിയാക്കിയപ്പോഴേക്കും കണ്ടെയ്നർ ലോറി ചാലക്കുടിയിൽ നിന്ന് മണ്ണുത്തി മുടിക്കോടെത്തി. മുടിക്കോട് വെച്ചാണ് കണ്ടെയ്ന‍ർ ലോറിയിലേക്ക് വീണ്ടും…

Read More

തൃശ്ശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ  ആറം​ഗ സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; പ്രതികളില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റുമരിച്ചു

തൃശ്ശൂരിൽ എ.ടി.എം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. നാമക്കലിന് സമീപമാണ് ആറം​ഗ സംഘം പോലീസിന്റെ വലയിലായത്. പ്രതികളില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു. കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനെ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു. മോഷണത്തിനായി ഉപയോ​ഗിച്ച കാർ കണ്ടെയ്നർ ലോറിക്കുള്ളിൽ ഉണ്ടെന്നാണ് വിവരം. എസ്.കെ.ലോജിറ്റിക്സിന്റെതാണ് കണ്ടെയ്നർ. ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്.അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്‌നാട് പോലീസില്‍നിന്ന് ലഭിക്കുന്ന…

Read More

യുഎസില്‍ ഇന്ത്യന്‍ വംശജന്‍ കൗമാരക്കാരൻ്റെ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍ വംശജനായ മൈനാങ്ക് പട്ടേലിനെ (36) കൗമാരക്കാരൻ വെടിവച്ച് കൊലപ്പെടുത്തി. 2580 എയര്‍പോര്‍ട്ട് റോഡിലെ ടുബാക്കോ ഹൗസിന്റെ ഉടമയാണ് മൈനാങ്ക് പട്ടേല്‍. ചൊവ്വാഴ്ച രാവിലെയാണ് സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്ത് പ്രതിയെ റോവന്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറസ്റ്റ് ചെയ്തു. മോഷണശ്രമത്തിനിടെയാണ് കൗമാരക്കാരൻ വെടിയുതിർത്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്. വെടിയേറ്റ് ഗുരുതരവസ്ഥയിലായിരുന്ന പട്ടേലിനെ ആദ്യം നൊവാന്റ് ഹെല്‍ത്ത് റോവന്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് ഷാര്‍ലറ്റിലെ പ്രെസ്ബിറ്റീരിയന്‍ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മൈനാങ്ക് മരിച്ചത്. ടുബാക്കോ…

Read More

തൃശൂരിലെ പെറ്റ് ഷോപ്പിൽ വൻ കവര്‍ച്ച

തൃശൂരിലെ പെറ്റ് ഷോപ്പിൽ വൻ കവര്‍ച്ച.പെരിങ്ങാവ് എസ്.എൻ. പെറ്റ്സ് ഷോപ്പിലാണ് കവര്‍ച്ച നടന്നത്. സ്ഥാപനത്തിലുണ്ടായിരുന്ന മുന്തിയ ഇനത്തില്‍പെട്ട ആറ് വളര്‍ത്തു നായകളെയും വിദേശയിനത്തില്‍പെട്ട അഞ്ച് പൂച്ചകളെയും കവര്‍ന്നു. ഒരു ലക്ഷം രൂപ വിലവരുന്ന നായകളെയും പൂച്ചകളെയുമാണ് കവര്‍ന്നത്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുഖം മുറച്ചുകൊണ്ട് കടയില്‍ കയറിയ യുവാവിന്‍റെ ദൃശ്യങ്ങളാണുള്ളത്. കൂട് തുറന്നശേഷം നായ് കുഞ്ഞുങ്ങളെ എടുത്ത് ചെറിയ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പൂച്ചകളെയും പിടിച്ചുകൊണ്ടുപോയി. സംഭവത്തില്‍ സ്ഥാപനം ഉടമ പൊലീസില്‍ പരാതി നല്‍കി. പൊലീസ്…

Read More