
ഐപിഎൽ; രോഹിത് മുംബൈ വിട്ടേക്കും, ഡുപ്ലേസിയെ കൈവിടാൻ ആർസിബി
ഐപിഎല്ലിന്റെ അടുത്ത സീസണിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ കളിച്ചേക്കില്ല എന്ന് റിപ്പോർട്ട്. രോഹിത്തിനെ ടീമിരൽ നിന്ന് ഒഴിവാക്കാനാണ് മുംബൈ ഇന്ത്യൻസിന്റെ തീരുമാനമെന്നാണു വിവരം. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീം രോഹിത് ശർമയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ സീസണിൽ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മാത്രമല്ല, അഭിഷേക് നായരും രോഹിത് ശർമയും തമ്മിലുള്ള ഒരു ചർച്ചയ്ക്കിടെ 2024 സീസണ്‍ അവസാനത്തേതായിരിക്കുമെന്നു പറയുന്ന വിഡിയോയും ചോർന്നിരുന്നു. വരുന്ന സീസണിൽ രോഹിത് ശർമ മറ്റേതെങ്കിലും ക്ലബ്ബിന്റെ ഭാഗമാകാനാണ് സാധ്യത. ലേലത്തിൽ വന്നാൽ രോഹിത് ശർമയ്ക്കു…