റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വൈകുന്നേരങ്ങളിൽ ഇഫ്താറിന് ലക്ഷ്യ സ്ഥാനത്തെത്താൻ അമിത വേഗത്തിൽ വാഹനം ഓടിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. തിരക്കേറിയ സമയത്ത് അമിത വേഗതയും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തും. ഏതു സമയവും, പരിധിയിൽ കവിഞ്ഞ വേഗത പാടില്ലെന്നും, ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവനും ഇത് അപായമായി മാറുമെന്നും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിൽ അറിയിച്ചു. ഡ്രൈവിങ്ങിനിടയിൽ നോമ്പു തുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും…

Read More

റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സു​ൽ​ത്താ​ൻ

ഒ​മാ​നി​ലെ പൗ​ര​ൻ​മാ​ർ​ക്കും താ​മ​സ​കാ​ർ​ക്കും ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും റ​മ​ദാ​നി​ന്റെ സ​മൃ​ദ്ധ​മാ​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ ചൊ​രി​യാ​ൻ സ​ർ​വശ​ക്ത​നാ​യ അ​ല്ലാ​ഹു​വി​നോ​ട് പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് സു​ൽ​ത്താ​ൻ ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Read More

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ നാളെ റമദാൻ വ്രതം ആരംഭിക്കുക

കേരളത്തിൽ നാളെ ( ഞായറാഴ്ച ) ആയിരിക്കും റമദാൻ വ്രതം ആരംഭിക്കുക. മാസപ്പിറവി കണ്ടില്ലെന്നും റമസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്നും കേരളത്തിലെ മുജാഹിദ് വിഭാഗം നേരത്തെ തന്നെ അറിയിച്ചിരുന്നു. റമസാൻ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിൽ റമസാൻ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി (കെ എൻ എം )ചെയർമാൻ പി പി ഉണ്ണീൻകുട്ടി മൗലവിയാണ് അറിയിച്ചത്. കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ വിശുദ്ധമാസമായ റമദാനിലുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. മാസപ്പിറവി വെള്ളിയാഴ്ച കാണാത്ത സാഹചര്യത്തിൽ ഞായറാഴ്ചയാകും കേരളത്തിൽ…

Read More

വിശ്വാസികൾക്ക് പുണ്യനാളുകൾ: ഗൾഫിൽ മാസപ്പിറവി കണ്ടു; ഗൾഫ് രാജ്യങ്ങളിൽ വ്രത ശുദ്ധിക്ക് തുടക്കം

സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റമദാൻ വ്രത ശുദ്ധിയുടെ നാളുകൾ. യു എ ഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാൻ ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റമദാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി. ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. യു എ ഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും…

Read More

റമദാനിന് മുന്നോടിയായി തടവുകാർക്ക് മോചനം; യുഎഇയിൽ 1295 തടവുകാർക്ക് മോചനം നൽകാൻ ഉത്തരവ്

വ്രത കാലമായ റമദാൻ ആരംഭിക്കുന്നതിന് മുന്നോടിയായി യുഎഇയിലെ വിവിധ ജയിലുകളിലായുള്ള 1295 തടവുകാർക്ക് മോചനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് മോചനം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷയുടെ ഭാ​ഗമായി തടവുകാർക്ക് ലഭിക്കുന്ന പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും ഉത്തരവിൽ പറയുന്നു. തടവുകാർക്ക് അവരുടെ ജീവിതത്തിൽ പുതിയ ഒരു തുടക്കം നൽകുന്നതിനും അവരുടെ കുടുംബങ്ങൾ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും സമൂഹത്തിലും വീടുകളിലും സ്ഥിരത നിലനിർത്തുന്നതിനുമാണ് ഈ ഉത്തരവ് കൊണ്ട് ലക്ഷ്യം വെക്കുന്നത്.  …

Read More