
രാജസ്ഥാൻ കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ഖച്ചാരിയവാസിന്‍റെ വീട്ടിൽ ഇഡി റെയ്ഡ്
അശോക് ഗെഹ്ലോട്ട് സർക്കാരിലെ മുൻ ഗതാഗത മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രതാപ് സിംഗ് ഖച്ചാരിയവാസിന്റെ ജയ്പൂരിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പേൾ അഗ്രോ കോർപ്പറേഷൻ ലിമിറ്റഡ് (പിഎസിഎൽ) അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് ലഭിക്കുന്ന വിവരം.എന്നാൽ ഇതിനെക്കുറിച്ച് ഇഡിയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. 2020 ആഗസ്റ്റിൽ പി എ സി എൽ അഴിമതിക്കേസിൽ ഖച്ചാരിയവാസിന്റെ കുടുംബത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് ഇഡി ഖചാരിയവാസിനും, അദ്ദേഹത്തിന്റെ പിതാവിനും സഹോദരനും നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഖച്ചാരിയവാസ് ജയ്പൂരിലെ ഇഡി ഓഫീസിൽ ഹാജരാകുകയും…