
സൗദിയിൽ വരും ദിവസങ്ങളിലും മഴക്കും മൂടൽമഞ്ഞിനും സാധ്യത
സൗദിയിൽ വരുംദിവസങ്ങളിൽ മഴയും മൂടൽ മഞ്ഞും തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദി മധ്യപ്രവിശ്യയിലെ റിയാദ്, ദറഇയ, ദുർമ, മുസാഹ്‌മിയ, അഫീഫ്, ദാവാദ്മി, അൽഖുവയ്യ, ശഖ്‌റ, അൽ ഗാത്, അൽ സുൽഫി, മജ്മഅ, താദിഖ്, റുമാഅ്, അൽ റൈൻ, ഹുറൈംല, അൽ ഖർജ്, അൽ ദിലം, അൽ ബാരി, ഹുത്ത ബനീ തമാം, മറാത്, അഫ്‌ലാജ് എന്നിവിടങ്ങളിൽ നേരിയതും മിതമായതുമായ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. മക്ക, ജിദ്ദ,…