
ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്കിൽപ്പെട്ട് 18 യാത്രക്കാർ മരിച്ച സംഭവം; രക്ഷാപ്രവർത്തനം വൈകിയത് 40 മിനിറ്റെന്ന് റിപ്പോർട്ട്
ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്കിൽപ്പെട്ട് 18 യാത്രക്കാർ മരിച്ച സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) തയാറാക്കിയ റിപ്പോർട്ട് പുറത്തുവന്നു. ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി 40 മിനിറ്റിലധികം വൈകിയാണ് ദുരന്ത നിവാരണ സേനക്ക് കോൾ ലഭിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവം നടക്കുന്നത് രാത്രി 9.15നാണെന്ന് റെയിൽവേ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ഡൽഹി പോലീസിൽ നിന്ന് തങ്ങൾക്ക് ആദ്യ കോൾ ലഭിച്ചത് രാത്രി 9.55നാണ് എന്ന് ഡൽഹി ഫയർ സർവീസസ് വ്യക്തമാക്കി. ആർ.പി.എഫിന്റെ റിപ്പോർട്ട് അനുസരിച്ച്, രാത്രി 8.48നാണ് തിരക്കുണ്ടായതെന്നും…