
രാഹുൽ ഗാന്ധിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നുണയനെന്ന് രാജീവ് ചന്ദ്രശേഖര്‍
ഭരണഘടന ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നുണയനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കള്ളവും, അഴിമതിയും, നാണം കെട്ട പ്രീണനവും, മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രവുമെല്ലാം കൂടിക്കലർന്നുള്ള വികല രാഷ്ട്രീയത്തിന്‍റെ പ്രയോക്താവെന്നും രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു. വംശാധിപത്യത്തിന്‍റെ പിന്തുടർച്ചക്കാരനായ രാഹുൽ, തന്‍റെ വിദേശ യാത്രകളിൽ ഭരണഘടനയെക്കുറിച്ച് സംസാരിക്കും. എന്നാൽ പാർലമെന്‍റില്‍ അദ്ദേഹത്തിൻ്റെ പാർട്ടിയായ കോൺഗ്രസ് അതിനെതിരെ നിലപാടെടുക്കും. വഖഫ് നിയമത്തിലെ സെക്ഷൻ 40 ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾക്ക് വിരുദ്ധമാണ്. മുസ്ലിം…