
ഖത്തറിൽ 95 ശതമാനം കുട്ടികളും പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചു
ഖത്തറിലെ 95 ശതമാനം കുട്ടികളും പൂർണ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചതായി സർക്കാർ വ്യക്തമാക്കി. ഇത് ആഗോള ശരാശരിയേക്കാൾ ഏറെ കൂടുതലാണ്. ആശുപത്രികൾ, ചികിത്സാ സംവിധാനങ്ങൾ, സേവനങ്ങൾ, സാങ്കേതിക വിദ്യ തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് രാജ്യം വൻ പുരോഗതി കൈവരിച്ചതായി ഖത്തർ ഗവ. കമ്യൂണിക്കേഷൻ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. രാജ്യത്തെ 95 ശതമാനം കുട്ടികളും പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചു. 85 ശതമാനമാണ് ആഗോള ശരാശരി. ശിശു മരണ നിരക്കിലും ആഗോള ശരാശരിയേക്കാൾ ഏറെ മുന്നിലാണ് ഖത്തർ. ആയിരത്തിൽ…