
ഖത്തറിൽ ഇന്നും നാളെയും കനത്ത കാറ്റ് വീശും; ജാഗ്രതാ നിർദ്ദേശം
ദോഹ: ഖത്തറിൽ ഇന്നും നാളെയും ശക്തമായ കാറ്റ് വീശുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കാറ്റ് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കൂടുതൽ ശക്തിയോടെ വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. പൊടിപടലങ്ങൾ ഉയരുമെന്നും അധികൃതർ അറിയിച്ചു. പൊടിപടലങ്ങൾ കാരണം റോഡിലെ കാഴ്ച പരിധി കുറഞ്ഞേക്കാം. കടൽ കൂടുതൽ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്. പൊതുജനങ്ങളും വാഹന യാത്രക്കാരും കടൽ തീരങ്ങളിലെത്തുന്നവരും ഈ ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. അതേസമയം കുവൈത്തിൽ ഏപ്രിൽ അവസാനം വരെ മഴ പെയ്യാൻ…