
‘ഇതൊക്കെ വാർത്തയാക്കണോ?, സൂര്യയൊക്കെ നല്ല സ്കൂളാണെന്ന് അഭിപ്രായം പറഞ്ഞു’; മല്ലിക സുകുമാരൻ
പൃഥ്വിരാജും ഇന്ദ്രജിത്തും ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള രണ്ട് താരങ്ങളാണ്. പൃഥ്വിരാജ് ബോളിവുഡിൽ വരെ നമ്പർ വൺ താരങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ച് കഴിഞ്ഞു. മല്ലിക സുകുമാരനും അഭിനയത്തിൽ സജീവമാണ്. സുകുമാരൻ കുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് മല്ലികയുടെ അഭിമുഖങ്ങളിലൂടെയാണ്. അടുത്തിടെ അമ്മയുടെ പിറന്നാൾ ആഘോഷമാക്കാൻ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും കുടുംബം തിരിക്കെല്ലാം മാറ്റിവെച്ച് എത്തിയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. കൊച്ചുമക്കൾക്കൊപ്പം കൂടുമ്പോൾ താനൊരു പതിനാറുകാരിയാണെന്ന് മല്ലികയും സമ്മതിക്കുന്നു. ഇപ്പോഴിതാ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ…