പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലേക്ക്; ഹജ്ജ് ക്വാട്ട കുറച്ച വിഷയത്തിലടക്കം ചര്‍ച്ച നടക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യ സന്ദർശനത്തിനിടെ ഹജ്ജ് ക്വാട്ട കുറച്ച വിഷയത്തിലും ചർച്ച നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി പതിനായിരം പേർക്ക് മാത്രമാണ് ഇപ്പോൾ അനുമതിയുള്ളുവെന്നും ഇതുയർത്താൻ ശ്രമിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ചൊവ്വാഴ്ച സൗദിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യൻ തൊഴിലാളികളുള്ള ഒരു ഫാക്ടറിയും സന്ദർശിക്കും. സൗദി കിരീടവകാശി മൊഹമ്മദ് ബിൽ സൽമാന്‍റെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജിദ്ദയിലെത്തുന്നത്. 1,75,000 ആണ് ഇന്ത്യയ്ക്ക് സൗദി അറബ്യ…

Read More

വഖഫ് സ്വത്തുക്കളിൽ പ്രയോജനം ഭൂമാഫിയക്കെന്ന് പ്രധാനമന്ത്രി

വഖഫ് സ്വത്തുക്കളിൽ നിന്ന് പ്രയോജനം ഭൂമാഫിയക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആവശ്യക്കാർക്ക് ആനുകൂല്യം നൽകിയിരുന്നെങ്കിൽ അവർക്ക് ഗുണം ചെയ്യുമായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ഭേദഗതിക്കെതിരെ മുർഷിദാബാദിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ സാംസർഗഞ്ച്, ധൂലിയൻ പ്രദേശങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. ഭേദഗതി വരുത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കും. പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് സ്വന്തമാക്കാൻ കഴിയില്ലെന്നും പാവപ്പെട്ട മുസ്ലീങ്ങൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുമെന്നും ഇതാണ്…

Read More

വാരണാസിയിൽ 3880 കോടി രൂപയുടെ 44 പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

വാരണാസിയിൽ 3,880 കോടി രൂപയുടെ 44 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നി‍‌ർവഹിച്ചു. 130 കുടിവെള്ള പദ്ധതികൾ, 100 പുതിയ അങ്കണവാടി കേന്ദ്രങ്ങൾ, 356 ലൈബ്രറികൾ, പിന്ദ്രയിലെ ഒരു പോളിടെക്നിക് കോളേജ്, ഒരു സർക്കാർ ഡിഗ്രി കോളേജ് എന്നിവയുൾപ്പെടെയുള്ളവയുടെ ഉദ്ഘാടനങ്ങളാണ് പ്രധാനമന്ത്രി നിർവഹിച്ചത്. ഗ്രാമവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെന്ന് വാരണാസി ഡിവിഷണൽ കമ്മീഷണർ കൗശൽ രാജ് ശർമ്മ പറഞ്ഞു. രാംനഗറിലെ പൊലീസ് ലൈനിലും പോലീസ് ബാരക്കുകളിലും ഒരു ട്രാൻസിറ്റ് ഹോസ്റ്റലും,…

Read More

മഹാകുംഭമേള ചരിത്രത്തിലെ നാഴികകല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മഹാകുംഭമേളയുടെ വിജയത്തിലും പങ്കാളിത്തത്തിലും പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും യുപിയിലെയും പ്രയാഗ് രാജിലെയും ജനങ്ങളോട് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭഗീരഥ പ്രയത്നമാണ് മേളയുടെ സംഘാടനത്തിൽ ഉണ്ടായത്. എല്ലാവരുടെയും പ്രയത്നത്തിന് ഇത് ഉദാഹരണമാണ്. ഇന്ത്യയുടെ കഴിവുകളെക്കുറിച്ച് സംശയം ഉയർത്തിയവർക്ക് ഇത് മറുപടിയാണെന്നും വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗം, ഭഗത്സിംഗിൻറെ ധീരത, നേതാജിയുടെ ദില്ലി ചലോ, മഹാത്മ…

Read More

ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹോളി ജീവിതത്തിൽ പുതിയ ഉത്സാഹവും ഊർജവും കൊണ്ടുവരികയും ദേശീയ ഐക്യവും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു പ്രധാനമന്ത്രി. ജനങ്ങളെ ഒരുമിപ്പിക്കുന്നതിലും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഹോളിയുടെ പങ്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഹോളി ആശംസകള്‍ നേര്‍ന്നു. ഹോളി ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തിന്‍റെ പ്രതീകമാണെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

Read More

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരന്‍; മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയാകും

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയാകും. ഒക്ടോബര്‍ 20 ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് കാലാവധി. ലിബറല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലന്‍ഡിനെ കാര്‍ണി പരാജയപ്പെടുത്തി. 59കാരനായ മാര്‍ക്ക് കാര്‍ണി 86 ശതമാനം വോട്ടാണ് നേടിയത്. നീണ്ട ഒന്‍പത് വര്‍ഷത്തെ ഭരണം അവസാനിപ്പിക്കുന്നതായി ജനുവരിയിലാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജനുവരിയിലാണ് പ്രഖ്യാപിച്ചത്. പൊതുസമ്മതി വന്‍തോതില്‍ ഇടിഞ്ഞതോട് കൂടിയായിരുന്നു രാജി. ഇതാണ് ലിബറല്‍ പാര്‍ട്ടിയെ ഉടനൊരു തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും…

Read More

അമിതവണ്ണത്തിനെതിരായ പ്രചാരണത്തിൽ മോഹൻ‌ലാലും ശ്രേയ ഘോഷാലും ഉൾപ്പെടെ 10 പേരെ നിര്‍ദേശിച്ച് പ്രധാനമന്ത്രി

അമിത വണ്ണം നിയന്ത്രിക്കാനും ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് മോഹൻ‌ലാലും ശ്രേയ ഘോഷാലും ഉൾപ്പെടെ 10 പേരെ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത വണ്ണവും ഭക്ഷ്യ എണ്ണയുടെ അമിത ഉപഭോഗവും കുറക്കാൻ കഴിഞ്ഞ മൻ കി ബാത്തിൽ മോദി ആഹ്വാനം ചെയ്തിരുന്നു. അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് ഇവരെ നാമനിര്‍ദേശം ചെയ്തിരിക്കുന്നതെന്നും മോദി എക്‌സില്‍ കുറിച്ചു. മോഹൻലാലിനും ശ്രേയ ഘോഷാലിനും പുറമെ ജമ്മു കശ്മീർ…

Read More

അദാനിക്കെതിരായ അഴിമതി ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി മറച്ചുവച്ചതായി രാഹുൽ ഗാന്ധി

ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ അഴിമതി ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി മറച്ചുവച്ചതായി കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയും വിദേശത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് വ്യക്തിപരമായ കാര്യമാണെന്ന് പറയുകയും ചെയ്യുന്നുവെന്ന് ‘എക്‌സി’ലെ പോസ്റ്റിൽ രാഹുൽ ​ഗാന്ധി പറഞ്ഞു. ‘രാജ്യത്ത് ചോദ്യങ്ങൾ ചോദിച്ചാൽ നിശ്ശബ്ദതയാണ്, വിദേശത്ത് ചോദ്യങ്ങൾ ചോദിച്ചാൽ അത് വ്യക്തിപരമായ കാര്യമാണ്! അമേരിക്കയിൽ പോലും മോദിജി അദാനിയുടെ അഴിമതി മറച്ചുവെച്ചു!’ -രാഹുൽ ഗാന്ധി ‘എക്സി’ൽ…

Read More

2023 ഒക്ടോബർ ഏഴിലെ ആക്രമണം ; അന്വേഷണ കമ്മീഷൻ രൂപീകരണ ചർച്ച മാറ്റി വെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

2023 ഒക്​ടോബർ ഏഴിലെ സംഭവങ്ങളെക്കുറിച്ച്​ അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച മൂന്ന്​ മാസത്തേക്ക്​ മാറ്റിവെക്കാൻ​ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനിച്ചു. ഇസ്രായേലി അറ്റോർണി ജനറൽ ഗലി ബഹരവ്​ മിയാരയുടെ അഭിപ്രായത്തിന്​ വിരുദ്ധമായാണ്​ നെതന്യാഹുവിന്‍റെ തീരുമാനം. വിഷയത്തിൽ രാജ്യത്തെ പരമോന്നത കോടതി ഇടപെടുകയും യോഗം ചേരാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ ഞായറാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്​. യോഗത്തിൽ നെതന്യാഹുവും അറ്റോർണി ജനറലും തമ്മിൽ വാഗ്വാദം ഉണ്ടായതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു​. സർക്കാർ ഉടൻ…

Read More

സൗദി അറേബ്യയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പരാമർശം ; അപലപിച്ച് ഖത്തർ

സൗ​ദി അ​റേ​ബ്യ​യി​ൽ ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ക​യെ​ന്ന ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്ര​സ്താ​വ​ന​യെ ശ​ക്ത​മാ​യ അ​പ​ല​പി​ച്ച് ഖ​ത്ത​ർ. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ചാ​ർ​ട്ട​റി​ന്റെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​യെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്ര​ല​യം ​വ്യ​ക്ത​മാ​ക്കി. സൗ​ഹൃ​ദ​രാ​ജ്യ​മാ​യ സൗ​ദി അ​റേ​ബ്യ​യോ​ട് പൂ​ർ​ണ​മാ​യി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച ഖ​ത്ത​ർ, ഇ​സ്രാ​യേ​ലി​ന്റെ പ്ര​കോ​പ​ന​ങ്ങ​ളെ ശ​ക്ത​മാ​യി നേ​രി​ട​ണ​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ഫ​ല​സ്തീ​ൻ ജ​ന​ത​യെ നി​ർ​ബ​ന്ധ​മാ​യി കു​ടി​യി​റ​ക്കു​മെ​ന്ന ആ​ഹ്വാ​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ്വ​ന്തം രാ​ജ്യ​ത്തു​നി​ന്ന് ഫ​ല​സ്തീ​നി​ക​ളെ പു​റ​ന്ത​ള്ളു​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​സ്താ​വ​ന​ക​ൾ…

Read More