
ദുബൈ ജനസംഖ്യ 40 ലക്ഷത്തിലേക്ക്
ദുബൈയിലെ ജനസംഖ്യ ഈ വർഷം 40 ലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്. ദുബൈ സ്റ്റാറ്റിറ്റിക്‌സ് സെന്ററാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ വരവാണ് എമിറേറ്റിലെ ജനസംഖ്യാ വർധനയിൽ പ്രതിഫലിക്കുന്നത്. 2025 വർഷത്തിലെ ആദ്യപാദത്തിലെ കണക്കുപ്രകാരം 39.14 ലക്ഷമാണ് ദുബൈ എമിറേറ്റിലെ ജനസംഖ്യ. കഴിഞ്ഞ ജനുവരിക്കും മാർച്ചിനുമിടയിൽ 51,295 പേരാണ് ദുബൈയിലേക്ക് കുടിയേറിയതെന്ന് ദുബൈ സ്റ്റാറ്റിറ്റിക്‌സ് സെന്റർ പറയുന്നു. വിദേശ തൊഴിലന്വേഷകർക്കും അതിസമ്പന്നർക്കും ദുബൈ പ്രിയപ്പെട്ട ഇടമായി തുടരുന്നു എന്ന് തെളിയിക്കുന്നതാണ് കണക്കുകൾ. ഈ വർഷം മൂന്നാം പാദത്തോടെ…