നവീൻ ബാബു കേസിൽ റവന്യൂ വകുപ്പിന്റെ കണ്ടെത്തൻ പൊലീസിന് ഉപയോഗിക്കാം: മന്ത്രി കെ രാജൻ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിച്ച ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജൻ. റവന്യൂ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായ എഡിഎം നവീൻ ബാബു മനപ്പൂർവ്വം ഒരു ഫയൽ താമസിപ്പിച്ചോയെന്നാണ് വകുപ്പ് തലത്തിൽ പരിശോധിച്ചതെന്നും നവീൻ ബാബു അഴിമതി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും കെ രാജൻ അറിയിച്ചു.  ആഭ്യന്തര അന്വേഷണമാണ് റവന്യൂ വകുപ്പ് നടത്തിയത്. സർക്കാർ ഫയൽ റിപ്പോർട്ട് കണ്ട് അവസാനിപ്പിച്ചു….

Read More

ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടേയും ആത്മഹത്യ; കാരണം ഭർത്താവ് നോബിയുടെ പ്രകോപനമെന്ന് പോലീസ്

കോട്ടയം ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടേയും ആത്മഹത്യക്ക് കാരണം ഭർത്താവ് നോബിയുടെ പ്രകോപനമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് ഫോണിൽ വിളിച്ച് വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു. മാത്രമല്ല കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും നോബി അറിയിച്ചു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഷൈനിയും മക്കളും പുലർച്ചെ റെയിൽ പാളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും മരണത്തിന് തലേന്ന് കുട്ടികൾ സ്‌കൂളിലേക്കു വരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഫെബ്രുവരി 28ന് പുലർച്ചെ 4.44നാണ് ഷൈനിയും മക്കളും…

Read More

മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ ഷീറ്റ് അഴിപ്പിച്ചു; പുലർച്ചെ ഉറങ്ങികിടന്ന ആശമാരെ എഴുന്നേൽപ്പിച്ച് പൊലീസ്

സെക്രട്ടേറിയേറ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് ഇടപെട്ട് അഴിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്‍റെ നടപടി. ടാര്‍പോളിൻ കെട്ടി അതിന്‍റെ താഴെ പായ വിരിച്ച് ഉറങ്ങുകയായിരുന്ന ആശാ പ്രവര്‍ത്തകരെ വിളിച്ചുണര്‍ത്തിയാണ് പൊലീസിന്‍റെ നടപടി. ഉറങ്ങികിടക്കുന്നവരെ വിളിച്ചുണര്‍ത്തി ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ കഴിയുന്നുവെന്ന് ആശാ വര്‍ക്കര്‍മാരിലൊരാള്‍ പൊലീസിനോട് ചോദിക്കുന്നുണ്ടെങ്കിലും അഴിച്ചുമാറ്റേണ്ടിവന്നു. മനുഷ്യരാണോയെന്നും പൊലീസിനോട് ആശ വര്‍ക്കര്‍ കയര്‍ത്തു.  അതേസമയം, വേതനവര്‍ധന ആവശ്യപ്പെട്ടുള്ള ആശാ വര്‍ക്കര്‍മാരുടെ…

Read More

വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചെന്നും അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കിയതായും പോലീസ് വ്യക്തമാക്കുന്നു. കുടുംബം കടക്കെണിയിലായിരുന്നങ്കിലും അഫാൻ പലരിൽ നിന്നും കടം വാങ്ങി ആഡംബര ജീവിതം നയിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കടക്കാരുടെ ശല്യം നിത്യ ജീവിതത്തിന് തടസമായി മാറി. ബുളളറ്റ് ഉള്ളപ്പോൾ അഫാൻ പുതിയ ബൈക്ക് വാങ്ങിയത് ബന്ധുക്കൾ എതിർത്തു. പിതാവിന്റെ ബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചിരുന്നതായും…

Read More

പാലക്കാട് 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ്

പാലക്കാട് ആലത്തൂരിൽ 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ് ചുമത്തി. നിലവിൽ ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. എന്നാൽ കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം വന്നതാണെന്നാണ് യുവതി നൽകിയ മൊഴി. ഇന്നലെയാണ് 35കാരി 14കാരനുമായി നാടുവിട്ടതും പിന്നീട് അവരെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതും. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്….

Read More

അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

ദില്ലിയില്‍ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. നന്ദ് നാഗ്രിയിലാണ് സംഭവം നടന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ചാണ് 24 കാരനായ അമന്‍ കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം പ്രതി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു. കൊല്ലപ്പെട്ട യുവതിക്ക് 20 വയസ് മാത്രമാണ് പ്രായം. ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ വെച്ചാണ് പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നത്. പോലീസ് പറയുന്നതനുസരിച്ച് ചെവ്വാഴ്ച വൈകുന്നേരം അമന്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും കൊലപാതക വിവരം പോലീസിനോട് തുറന്നു പറയുകയുമായിരുന്നു….

Read More

പീഡന ശ്രമത്തിനിടെ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ 13 കാരന്‍ അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ പീഡന ശ്രമത്തിനിടെ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ 13 കാരന്‍ അറസ്റ്റിലായി. ബിലാസ്പൂരിലെ ഒരു റസിഡന്‍ഷ്യല്‍ കോളനിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മരിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച കുട്ടിയെ കാണാനില്ലെന്ന് മതാപിതാക്കള്‍ പോലീസില്‍ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കണ്ടെത്തിയത്. പ്രതിയും പെണ്‍കുട്ടിയും കോളനിയിലെ ലേബര്‍ ക്വാര്‍ട്ടേഴ്സിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കോര്‍ട്ടേഴ്സിലുള്ളവരെ ചോദ്യം ചെയ്യുന്നതിനിടെ 13 കാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയേയും കൊണ്ട് പതിമൂന്നുകാരന്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് പോകുന്നത്…

Read More

കൊച്ചിയിൽ എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിൽ

കൊച്ചിയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിലായി. പൊന്നുരുന്നിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 24 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തത്. എംഡിഎംഎ എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്നാണ് പ്രതികൾ പോലീസിന് നല്‍കിയ മൊഴി. പാലാരിവട്ടം പോലീസാണ് യുവാക്കളെ പിടികൂടിയത്.

Read More

വിദ്വേഷ പരാമർശക്കേസ്; അറസ്റ്റിലായി ആശുപത്രിയിൽ തുടരുന്ന പി.സി ജോർജിൻ്റെ ആരോഗ്യ നില തൃപ്തികരം

വിദ്വേഷ പരാമർശക്കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ തുടരുന്ന പി.സി ജോർജിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. 48 മണിക്കൂർ നിരീക്ഷണം ഇന്ന് പൂർത്തിയാകും. പരിശോധനകൾക്ക് ശേഷം ആശുപത്രി വിടുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കുമെന്നാണ് വിവരം. റിമാൻഡിലായതിനു പിന്നാലെയായിരുന്നു ശാരീരിക അവശതകളെ തുടർന്ന് പിസി ജോർജിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, ജാമ്യം തേടി പി.സി ജോർജ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി കോടതി നാളെയാണ് പരിഗണിക്കുക. നേരത്തെ പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച ജോർജ് കോടതിയിൽ കീഴടങ്ങുകയാണ് ചെയ്തത്. ജനുവരി 5…

Read More

ഭക്ഷണം വൈകിയതിന് ഹോട്ടലിൽ അതിക്രമം; നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ കേസ്

എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്. ഭക്ഷണം വൈകിയതിനാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തെന്നും എഫ്ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസിൽ പ്രതിയാകുന്നത്.

Read More