പത്തനംതിട്ട പോക്സോ കേസ് ; ഇതുവരെ പിടിയിലായത് 15 പേർ , അഞ്ച് പേർ റിമാൻഡിൽ

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതുവരെ 15 പേർ പിടിയിൽ. 5 പേരെ കോടതി റിമാന്‍ഡ് ചെയ്തു. പെൺകുട്ടിയുടെ മൊഴി പ്രകാരം 62 പേരാണ് പീഡനക്കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കുടുംബവുമായി അടുപ്പമുള്ളവരാണ് ആദ്യം പീഡിപ്പിച്ചതെന്ന് CWC ചെയർമാന്‍ പറഞ്ഞു. സമീപകാല ചരിത്രത്തിലെന്നും കേട്ടുകൾവിയില്ലത്ത പീഡനമാണ് പത്തനംതിട്ടയിലെ പെൺകുട്ടി നേരിട്ടത്. അയൽവാസികൾ , സുഹൃത്തുക്കള്‍ , കായിക പരിശീലന അധ്യാപകർ അടക്കം 62 പേർ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി . പ്രതികളിലെ 42 പേരുടെ ഫോൺ നമ്പർ…

Read More

ചെന്നൈ അണ്ണാനഗർ പോക്സോ കേസ് ; വനിത പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

തമിഴ്നാട്ടിൽ കോളിളക്കം ഉണ്ടാക്കിയ ചെന്നൈ അണ്ണാ നഗർ പോക്സോ കേസിൽ വനിത പൊലീസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ ആയി. അണ്ണാ നഗർ വനിത പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടർ ആയിരുന്ന രാജി ആണ്‌ അറസ്റ്റിലായത്. സുപ്രീം കോടതി നിയോഗിച്ച വനിത ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘം ആണ് രാജിയെയും എഐഎഡിഎംകെ പ്രവർത്തകനായ സുധാകറിനെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ 10 വയസ്സുകാരി ബലാത്സംഗം ചെയപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. കേസിൽ ഒത്തുതീർപ്പിന് വഴങ്ങാത്തതിന്റെ പേരിൽ കുട്ടിയുടെ അമ്മയെയും അച്ഛനെയും രാജി…

Read More

പെൺകുട്ടിയുടെ പരാതി; പോക്‌സോ കേസിലെ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

പോക്‌സോ കേസിൽ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി. നടൻമാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ നടിക്കെതിരെ ബന്ധു കൂടിയായ പെൺകുട്ടി നൽകിയ പരാതി പ്രകാരമാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. നടി കാസർകോട് കോടതിയെ കൂടാതെ 13 ജില്ലാ കോടതികളിലും കൊച്ചി, ചെന്നൈ ഹൈക്കോടതികളിലും മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്. നടനും എംഎൽഎയുമായ മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ പരാതി നൽകിയ നടിക്കെതിരെയാണ് മൂവാറ്റുപുഴ പൊലീസ് പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഓഡീഷനായി…

Read More

പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു

പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. അതിജീവിതയെ പീഡിപ്പിക്കാൻ കൂട്ടുനിന്നുവെന്നായിരുന്നു മോൻസനെതിരായ കുറ്റം. പെരുമ്പാവൂർ അതിവേഗ കോടതിയുടെതാണ് നടപടി. ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്നും കോടതി കണ്ടെത്തി. ഇയാൾക്കുള്ള ശിക്ഷ ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും. കേസിൽ രണ്ടാം പ്രതിയായിരുന്നു മോൺസൻ. മറ്റൊരു പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് മോൻസന്‍ ജയിലിലാണ്.

Read More

ബന്ധുവായ യുവതിയുടെ പരാതി; മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടി പോക്സോ കേസിൽ മുൻകൂർജാമ്യം തേടി കോടതിയിൽ

മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ബന്ധുവായ യുവതിയുടെ പരാതിയിൽ നടിക്കെതിരെ പോലീസ് പോക്‌സോ കേസ് എടുത്തതിന് പിന്നാലെയാണ് നീക്കം. ഓഡീഷനെന്ന് പറഞ്ഞ് 16 വയസ്സുള്ളപ്പോൾ ചെന്നൈയിൽ കൊണ്ടുപോവുകയും മറ്റുപലർക്കും കൈമാറാൻ ശ്രമിച്ചെന്നുമായിരുന്നു നടിക്കെതിരേ ഇവരുടെ ബന്ധുകൂടിയായ പെൺകുട്ടി പരാതിപ്പെട്ടിരുന്നത്. തുടർന്ന് ആലുവ സ്വദേശിനിയായ നടിക്കെതിരേ മൂവാറ്റുപുഴ പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. 2014-ലായിരുന്നു പോക്സോ കേസിനാസ്പാദമായ സംഭവം നടന്നത്. ഓഡീഷനെന്ന്…

Read More

മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവ്; ഉത്തരവിട്ടത് തിരുവനന്തപുരം പോക്സോ കോടതി

മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് ഉത്തരവ്. കുട്ടിയെ ഒന്നാം ക്ലാസിൽ പഠിക്കുന്നതു മുതൽ 37 കാരനായ അച്ഛൻ പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. തുടർന്ന് സംരക്ഷകനായ അച്ഛൻ തന്നെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അധ്യാപകരോടാണ് കുട്ടി അച്ഛൻ്റെ ക്രൂരത തുറന്നു പറഞ്ഞത്. അധ്യാപകർ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇതുവഴി പൊലീസിൽ പരാതിയെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു….

Read More

കണ്ണൂരില്‍ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

കണ്ണൂരിൽ പൊലീസുകാരൻ പോക്സോ കേസ്സിൽ അറസ്റ്റിൽ. കണ്ണൂർ ടെലികമ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖാണ് അറസ്റ്റിലായത്. ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മെയ് മാസം മുതല്‍ ഇയാള്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്നാണ് പരാതി. കുട്ടി വീട്ടുകാരെ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ അബ്ദുൾ റസാഖ് രണ്ടാം ഭാര്യ നൽകിയ മറ്റൊരു പീഡന കേസിൽ നിലവിൽ സസ്പെൻഷനിലാണ്. ഇന്ന് ഉച്ചക്ക്…

Read More

പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി പരാതി

നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടപടി വൈകുന്നതായി ആരോപണം. കേസിലെ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബ്, കമ്മിഷണർ രാജ്പാൽ മീണ എന്നിവർക്കു പരാതി നൽകി. കേസിൽ കസബ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ജുവനൈൽ പൊലീസ് ഡിവൈഎസ്പിയോടു ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി വിദേശത്തേക്കു രക്ഷപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ കസബ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല….

Read More

പോക്‌സോ കേസിൽ ബി.എസ് യെദ്യൂരപ്പക്ക് നോട്ടീസ്; ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് കർണാടക ആഭ്യന്തരമന്ത്രി

പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പയെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. ഇക്കാര്യത്തിൽ സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) തീരുമാനമെടുക്കുമെന്നും ജി.പരമേശ്വര പറഞ്ഞു. കേസിൽ കഴിഞ്ഞ ദിവസമാണ് സിഐഡി നോട്ടീസ് നൽകിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.17 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു യെദ്യൂരിയപ്പക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. അതേസമയം, ഡൽഹിയിലായതിനാൽ ജൂൺ 17ന് മാത്രമേ ഹാജരാകാൻ കഴിയൂ എന്നാണ്…

Read More

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവതി; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസ്

പീഡനപരാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെത്തുടർന്ന് പോലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. വീട്ടിലെത്തിയാണ് പോലീസ് െകുട്ടിയുടെ മാഴി രേഖപ്പെടുത്തിയത്.

Read More