
ലക്ഷ്യം എൽഡിഎഫ് 3.0; വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞ് മുഖ്യമന്ത്രി, സർക്കാരിൻറെ നാലാം വാർഷികാഘോഷത്തിന് തുടക്കം
കാസർകോട്: പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷികാഘോഷത്തിന് കാസർകോട് തുടക്കം. വാർഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിൻറെ ഭരണതുടർച്ച ലക്ഷ്യമിട്ടുള്ള ആഘോഷ പരിപാടികൾക്കാണ് തുടക്കമായത്. കാസർകോട് നിന്ന് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാമെന്ന് തീരുമാനിച്ചതിന് ഒട്ടെറെ കാരണങ്ങളുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ പാത വികസനമടക്കം സർക്കാരിൻറെ നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം പ്രസംഗം നടത്തിയത്. കാസർകോടിന് ഒരുപാട് പ്രത്യേകതകളുണ്ട്. ആദ്യ സർക്കാരിന് നേതൃത്വം നൽകിയ സഖാവ് ഇഎംഎസ്…