പേരിൽ ചക്രവർത്തിയുണ്ടെന്ന് കരുതി രാജാവിനെ വിമർശിക്കാൻ പാടുണ്ടോ?: ഹരീഷ് പേരടി

മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയില്‍ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോട് പിണറായി വിജയൻ ക്ഷോഭിച്ച സംഭവത്തില്‍ പരിഹാസവുമായി നടൻ ഹരീഷ് പേരടി. ഒരു ജനാധിപത്യരാജ്യത്തിലെ രാജ സഭകളില്‍ വന്നിരുന്ന് രാജാവിനെ വിമർശിക്കാൻ പാടുണ്ടോ എന്നാണ് താരത്തിന്റെ ചോദ്യം.  ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം പേരിൽ ചക്രവർത്തിയുണ്ടെന്ന് കരുതി രാജാവിനെ വിമർശിക്കാൻ പാടുണ്ടോ?..അതും ഒരു ജനാധിപത്യരാജ്യത്തിൽ….രാജ സഭകളിൽ രാജാവിനെ പ്രകീർത്തിക്കുന്ന കവിതകൾ എഴുതുകയെന്നത് നിങ്ങൾ കവികളുടെ ഉത്തരവാദിത്വമാണെന്ന് അറിയാതെയാണോ ഇത്തരം രാജസഭകളിൽ വന്നിരിക്കുന്നത്…കഷ്ടം..പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ ഈണം മറന്നു പോയി അവൻ പാടാൻ…

Read More

കണ്ണൂർ വിസി പുനർനിയമനം, രാജ്ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാർശന നടത്തി, മുഖ്യമന്ത്രി നൽകിയ മൂന്നു കത്തുകളും ഗവർണർ പുറത്തുവിട്ടു

കണ്ണൂർ വി.സി പുനർനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനർനിയമനത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവർണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവർണർക്ക് മുഖ്യമന്ത്രി അയച്ച കത്തുകൾ പുറത്തുവിട്ടു.  വിസി പുനർനിയമനം ആവശ്യപ്പെട്ട് 2021 ഡിസംബർ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവർണർ വിശദീകരിക്കുന്നത്. രാജ്ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാർശ നടത്തിയെന്നും ഗവർണർ ആരോപിക്കുന്നു. ചാൻസലർ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബർ 16 ന് ലഭിച്ചു. സർവ്വകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന്…

Read More