കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് കർണാടക ഗവർണർക്ക് വീണ്ടും കത്ത്. ബെംഗളൂരു സ്വദേശി എച്ച് രാമമൂർത്തി എന്നയാളാണ് ഇപ്രാവശ്യം ഗവർണറെ സമീപിച്ചിരിക്കുന്നത്. 2015ലെ ഖനന അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാണ് ഗവർണർക്ക് നൽകിയ കത്തിൽ രാമമൂർത്തി ആവശ്യപ്പെട്ടിരിക്കുന്നത്. ഒൻപത് സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുമതി നൽകിയതു വഴി സംസ്ഥാന ഖജനാവിന് 5000 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് എച്ച് രാമമൂർത്തി ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. നേരത്തെ മൈസൂരു നഗര…

Read More

തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ

ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ. പോലീസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിനാണ് കെ അണ്ണാമലൈയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സർക്കാരിന് കീഴിലുള്ള മദ്യവിപണ സംവിധാനമായ ടാസ്മാക്കിൽ 1000 കോടിയുടെ ക്രമക്കേടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചെന്നൈ എഗ്മോറിലെ ടാസ്മാക്ക് ആസ്ഥാനത്തിന് മുന്നിൽ വച്ച് പ്രതിഷേധം നടത്താനിറങ്ങിയ അണ്ണാമലെയെ അക്കാറൈയിലെ വീടിന് സമീപത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. അതേസമയം തമിഴ്നാട്ടിൽ ബിജെപി നേതാക്കൾ വ്യാപകമായി വീട്ടുതടങ്കലിലെന്നാണ് പരാതി. തമിഴിസൈ സൗന്ദർരാജൻ, വിനോജ് പി.സെൽവം തുടങ്ങിയവരുടെ വീട് പോലീസ് വളഞ്ഞതിന് പിന്നാലെയാണ്…

Read More

സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകിയത് കാലത്തിനനുസരിച്ചുള്ള നിലപാട് മാറ്റം; എഐഎസ്എഫിന് അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്ന് ഇ.പി ജയരാജൻ

സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകിയത് കാലത്തിനനുസരിച്ചുള്ള നിലപാട് മാറ്റമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. പണ്ട് ഭൂമി പരന്നാതാണെന്ന് പഠിച്ചിരുന്നു. ഇപ്പോൾ ഭൂമിക്ക് അണ്ഡാകൃതിയാണെന്നാണ് പഠിക്കുന്നത്. അതു പോലൊരു മാറ്റമാണ് സർക്കാർ നിലപാടെന്നും ഇ.പിയുടെ ന്യായീകരണം. സ്വകാര്യ സർവകലശാല വിഷയത്തിൽ എഐഎസ്എഫിന് അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും വ്യക്തമാക്കി. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് നേരത്തെ മന്ത്രിസഭാ അനുമതി നൽകിയിരുന്നു. കേരളത്തിൽ വിദേശ, സ്വകാര്യ…

Read More

തിരുവമ്പാടി,  പാറമേക്കാവ്  ദേവസ്വങ്ങളുടെ  വേല  വെടിക്കെട്ട്;  ഹൈക്കോടതി  അനുമതി നൽകി

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി. കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുരയിൽ സ്‌ഫോടക വസ്‌തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർവർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്‌തികകൾ രൂപീകരിക്കാനും പെട്രോളിയം ആൻഡ് എക്സ്‌പ്ളൊസീവ് സേഫ്‌റ്റി ഓർഗനൈസേഷന് (പെസോ) കോടതി നിർദേശം നൽകി.അടുത്ത പൂരത്തിനുള്ള ഒരുക്കത്തിലാണ് പാറമേക്കാവ്, തിരുവമ്പാടി…

Read More

2024ൽ മാത്രം പിടികൂടിയ 21 ആനകൾ ചരിഞ്ഞു; അനുമതിയില്ലാതെ ആനകളെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാനാകില്ല: ഹൈക്കോടതി

അനുമതിയില്ലാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. ആനകളുടെ ദുരിതവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2024ൽ മാത്രം പിടികൂടിയ 21 ആനകളാണ് ചരിഞ്ഞത്. 2018ൽ മുതൽ 2021 വരെ പിടികൂടിയ ആനകളിൽ 40ശതമാനം  ചരിഞ്ഞുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആനകളെ എഴുന്നളളിക്കുന്നത് സംബന്ധിച്ച മാർഗരേഖ ഇന്ന് തന്നെ പുറത്തിറക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് പ്രകാരമായിരിക്കും മാര്‍ഗരേഖയിറക്കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. ഷെഡ്യൂൾ ഒന്നിൽ പെട്ട വന്യമൃഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉടമസ്ഥാവകാശം ആർക്കും നേടാനാകില്ല. പുറത്ത്…

Read More

തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നൽകും; രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകാതെ വെള്ളാപ്പള്ളി നടേശന്‍

പാലക്കാട്, ചേലക്കര യുഡിഫ് സ്ഥാനാർത്ഥികളോട് മുഖം തിരിച്ചു വെള്ളാപ്പള്ളി നടേശന്‍.രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകിയില്ല. മുതിർന്ന നേതാക്കൾ ബന്ധപ്പെട്ടിട്ടും അദ്ദേഹം  വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നൽകും. രമ്യ ഹരിദാസ്  തോൽക്കാൻ പോകുന്ന സ്ഥനാർത്ഥിയാണ്. എം പി ആയിരുന്നപ്പോൾ അവര്‍ കാണാൻ വന്നിട്ടില്ല. ഇപ്പോൾ കാണാൻ വരുന്നത് തെറ്റായ സന്ദേശം ആകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈ സാഹചര്യത്തില്‍ യുഡിഫ് സ്ഥാനാർത്ഥികളുടെ സന്ദർശനത്തിന് വെള്ളാപ്പള്ളി അനുമതി നൽകിയില്ല. 

Read More

നവീൻ ബാബുവിന്റെ മരണം: പ്രശാന്ത് പമ്പിന് അനുമതി തേടിയത് ചട്ടങ്ങൾ ലംഘിച്ച്, നടപടിക്ക് ശുപാർശ

കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനു കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. പെട്രോൾ പമ്പിനു അനുമതി നേടിയത് ചട്ടങ്ങൾ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ ആയ പ്രശാന്ത് സ്ഥിരം സർക്കാർ ജീവനക്കാരൻ ആകാനുള്ള പട്ടികയിൽ ഉള്ള ആളാണ്. സർവീസ്സിൽ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്….

Read More

ദുബായിൽ സുരക്ഷാ, ചരക്ക് സേവനങ്ങളുടെ ടെലി മാർക്കറ്റിങ്ങിന് അനുമതിവേണം

സുരക്ഷാ, ചരക്ക് സേവനങ്ങളുടെ ടെലിമാർക്കറ്റിങ്ങിന് അനുമതി ആവശ്യമാണെന്ന് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്.സി.എ.) അധികൃതർ ആവർത്തിച്ചു. മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെടാൻ മുൻകൂർ അനുമതിയില്ലെങ്കിൽ അത് നിയമലംഘനമായി കണക്കാക്കും. മാർക്കറ്റിങ്ങിന് ബാധകമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിക്കുന്ന ഫോൺവിളികൾ എസ്.സി.എ.യുടെ വെബ്‌സൈറ്റിലെ ‘റിപ്പോർട്ടിങ് കാപിറ്റൽ മാർക്കറ്റ് വയലേഷൻസ്’ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണം. ഉത്പന്നങ്ങളോ സേവനങ്ങളോ സ്വീകരിക്കാൻ കമ്പനികൾ ഉപഭോക്താക്കളെ സമ്മർദത്തിലാക്കരുത്. രാവിലെ ഒൻപതിനും വൈകീട്ട് ആറിനുമിടയിൽ മാത്രമേ ഉപഭോക്താക്കളെ ബന്ധപ്പെടാവൂ. ഒരു ദിവസം ഒരുകോൾ മാത്രമേ…

Read More

വാഹനങ്ങളുടെ സാങ്കേതിക പരിശോധന ; ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി

വാ​ഹ​ന സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന പു​തി​യ പ​ദ്ധ​തി​ക്ക്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) തു​ട​ക്കം​ കു​റി​ച്ചു. പൊ​ലീ​സ് ആ​ൻ​ഡ്​ ക​സ്റ്റം​സ് ജ​ന​റ​ൽ ഇ​ൻ​സ്പെ​ക്ട​ർ ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഹ​സ​ൻ മു​ഹ്‌​സി​ൻ അ​ൽ ശ്രൈ​ഖി​യാ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. സേ​വ​ന വ്യ​വ​സ്ഥ​യെ നി​യ​ന്ത്രി​ക്കാ​നാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഒ​മാ​നി​ക​ളു​ടെ പൂ​ർ​ണ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രി​ക്കു​ക​യും യോ​ഗ്യ​ത​യു​ള്ള അ​തോ​റി​റ്റി​യി​ൽ​നി​ന്നു​ള്ള അം​ഗീ​കാ​ര​ങ്ങ​ളും ആ​വ​ശ്യ​ക​ത​ക​ളും പാ​ലി​ക്കു​ക​യും വേ​ണം. സാ​ങ്കേ​തി​ക പ​രി​ശോ​ധ​ക​ർ​ക്കു​ള്ള പ്ര​ത്യേ​ക യോ​ഗ്യ​ത​ക​ൾ ഇ​വ​യാ​ണ്​: ഒ​രു അം​ഗീ​കൃ​ത…

Read More

കേന്ദ്രസർക്കാർ അനുമതി നൽകിയില്ല ; ആരോഗ്യമന്ത്രി വീണ ജോർജിന്റെ കുവൈത്തിലേക്കുള്ള യാത്ര മുടങ്ങി

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങിയത്. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. അനുമതി കിട്ടാത്തതിനാൽ മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയായിരുന്നു. ഇന്ന് രാത്രി 10.30നായിരുന്നു കുവൈത്തിലേക്കുള്ള വിമാനം. രാത്രി ഒമ്പതു മണിയായിട്ടും അനുമതി ലഭിക്കാതായതോടെയാണ് മന്ത്രി യാത്രാ ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്. തുടര്‍ന്ന് മന്ത്രി വിമാനത്താവളത്തില്‍ നിന്നും മടങ്ങി. മന്ത്രിക്കൊപ്പം…

Read More