സംസ്ഥാനത്ത് ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു; 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

സംസ്ഥാനത്ത് ഒരു ​ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. മൂന്ന് ​ഗഡു ക്ഷേമപെൻഷനാണ് കൊടുക്കാനുണ്ടായിരുന്നത്. ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ​ഗുണഭോക്താക്കൾക്ക് ലഭിക്കുക. അടുത്ത ആഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനി മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇനി ബാക്കിയുള്ളത്. അത് അടുത്ത സാമ്പത്തിക വർഷം കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 

Read More

ക്ഷേമപെൻഷൻ തട്ടിപ്പ്; 38 പേരെ സസ്പെൻഡ് ചെയ്തു

ക്ഷേമപെൻഷൻ തട്ടിപ്പിൽ റവന്യൂ, സർവ്വേ വകുപ്പിൽ 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവർക്കെതിരെ സ്വീകരിക്കും. ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിൽ 5000 മുതൽ 50000 രൂപ വരെ സാമൂഹ്യ പെൻഷനായി കൈപ്പറ്റിയവരുണ്ട്‌.  വിവിധ വകുപ്പുകളിലായി 1458 ജീവനക്കാർ പെൻഷൻ വാങ്ങിയെന്നാണ്‌ ധനവകുപ്പ്‌ നേരത്തെ കണ്ടെത്തിയത്‌.  സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ…

Read More

പെൻഷനിൽ എന്തിനാണ് കയ്യിട്ടുവാരുന്നത്?; അത് ചെയ്യുന്നവരെ നാടൻ ഭാഷയിൽ പെറുക്കികളാണെന്ന് പറയും: മുരളീധരൻ

ക്ഷേമ പെൻഷൻ നിയമ വിരുദ്ധമായി കൈപ്പറ്റിയ സംഭവം സർക്കാർ ഗൗരവത്തോടെ കാണണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഒരു ബിഎംഡബ്യു കാറിന് വേണ്ട പെട്രോളിനുള്ള കാശിന്റെ പകുതി പോലുമില്ല 1600 രൂപ. എന്തിനാണ് അതിൽ കയ്യിട്ടുവാരുന്നത്? അത് ചെയ്യുന്നവരെ നാടൻ ഭാഷയിൽ പെറുക്കികളാണെന്ന് പറയും. അത് അവർക്ക് കൊടുക്കുന്നവർ അതിലേറെ കഷ്‌ടമാണെന്നും മുരളീധരൻ പറഞ്ഞു. മാസം ഒരു ലക്ഷം രൂപ വരുമാനമുള്ള വിദ്വാന്മാർ വെറും 1600 രൂപ വാങ്ങുകയെന്നത് മനഃപ്പൂർവമുള്ള ദ്രോഹമാണ്. സർക്കാർ വിഷയത്തിൽ ശക്തമായ നടപടി…

Read More

തെറ്റായ കാര്യങ്ങള്‍ ആരും ചെയ്യാന്‍ പാടില്ല; ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട ആദ്യഘട്ട അന്വേഷണം പുരോഗമിക്കുന്നു: ധനകാര്യമന്ത്രി

ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെന്നും വേണ്ട നടപടികള്‍ സ്വകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ച് കൊടുത്തിട്ടുണ്ടെന്നും ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍. തെറ്റായ കാര്യങ്ങള്‍ ആരും ചെയ്യാന്‍ പാടില്ലെന്ന ഉദ്ദേശമാണുള്ളത്. അതിനായി വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം ധനകാര്യവകുപ്പ് നിര്‍ദിഷ്ട വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വേണ്ട നടപടികള്‍ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ആദ്യഘട്ട അന്വേഷണം പുരോഗമിക്കുകാണെന്നും ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ധനവകുപ്പിന്റെ ഉത്തരവാദിത്തം കൃത്യമായി നടത്തുന്നുണ്ടെന്നും വ്യാജരേഖകള്‍ ചമച്ചുവെങ്കില്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ വര്‍ഷവും മസ്റ്ററിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍…

Read More

സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി പെൻഷൻ വാങ്ങിയ സംഭവം ; സംസ്ഥാനമൊട്ടാകെ പരിശോധനയുണ്ടാകും , മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

അനധികൃതമായി പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോ​ഗസ്ഥരുടെ കാര്യത്തിൽ എന്തു നടപടി വേണമെന്ന് അതാത് വകുപ്പുകൾ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ എൻ ബാ​ല​ഗോപാൽ. വിഷയത്തിൽ സംസ്ഥാന വ്യാപക പരിശോധനയുണ്ടാകുമെന്നും ധനമന്ത്രി സൂചന നൽകി. നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് റിപ്പോർട്ട്‌ ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. പരിശോധന നടത്തിയ ശേഷം വേണമെങ്കിൽ ക്രിമിനൽ കേസ് എടുക്കും. ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനം എടുക്കുമെന്നും അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ക്ഷേമപെൻഷൻ തട്ടിപ്പ് വിഷയത്തിൽ…

Read More

ക്ഷേമ പെൻഷൻ: തട്ടിപ്പ് നടത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ സമഗ്ര പരിശോധന നടത്താൻ നിർദ്ദേശിച്ച് ധനവകുപ്പ്. തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളുടെ പട്ടിക വിലയിരുത്തുക. വാർഡ് അടിസ്ഥാനത്തിൽ തന്നെ പരിശോധന നടത്തും. നിശ്ചിത സമയ പരിധി വച്ച് അർഹതാ മാനദണ്ഡങ്ങൾ വിലയിരുത്താനും ആലോചന ഉണ്ട്. ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ അറുപത് ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളിൽ അനർഹർ കടന്ന് കൂടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കർശന പരിശോധന തുടരണമെന്നുമാണ് സിപിഎം…

Read More

സാമൂഹ്യപെൻഷൻ തട്ടിപ്പ്; ഉദ്യോ​ഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ല

സാമൂഹ്യക്ഷേമ പെൻഷൻ പട്ടികയിൽ അനധികൃമായി ഇടം നേടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിക്ക് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി ധനവകുപ്പ്. മസ്റ്ററിംഗിൽ അടക്കം തട്ടിപ്പ് നടന്നുവെന്നാണ് വിലയിരുത്തൽ. കൈപ്പറ്റിയ പണം പിഴ സഹിതം തിരിച്ചുപിടിക്കാനാണ് നീക്കമെങ്കിലും അനർഹരുടെ പേരുവിവരങ്ങൾ പുറത്തു വിടേണ്ടെന്നാണ് ധാരണ. സര്‍ക്കാര്‍ പേ റോളിൽ ഉൾപ്പെട്ട എത്ര പേര്‍ ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്നതിന്‍റെ ലിസ്റ്റാണ് ധനവകുപ്പ് പുറത്ത് വിട്ടത്. എല്ലാ വകുപ്പികളിലുമുണ്ട് അനർഹർ. കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ലിസ്റ്റ് ധനവകുപ്പ് അതാത് വകുപ്പ് മേധാവികൾക്ക്…

Read More

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു; 62 ലക്ഷം പേർക്ക് 1600 രൂപ വീതം ലഭിക്കുമെന്ന് മന്ത്രി

സംസ്ഥാനത്തെ സാമൂഹികസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ബുധനാഴ്ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ഓണത്തോട് അനുബന്ധിച്ച് മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സർക്കാർ വന്നശേഷം…

Read More

ഭിന്നശേഷിക്കാരെ പ്രതിസന്ധിയിൽ; കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന് വരുമാനപരിധി നിശ്ചയിച്ച് സര്‍ക്കാര്‍

കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന്, സര്‍ക്കാര്‍ വരുമാനപരിധി നിശ്ചയിച്ചതോടെ ഭിന്നശേഷിക്കാര്‍ പ്രതിസന്ധിയില്‍. ഉപജീവന മാര്‍ഗമോ വാർഷിക വരുമാനം അറുപതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമോ ഉള്ള ആശ്രിതര്‍ക്ക് ഇനി കുടുംബ പെന്‍ഷന്‍ ലഭിക്കില്ല. നിലവിലെ ആനുകൂല്യം നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് രക്ഷിതാക്കള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും ഉപജീവനമാര്‍ഗം ഇല്ലെങ്കില്‍ ആജീവനാന്തം കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ അവിവാഹിതരായ മക്കള്‍ക്ക് വാര്‍ഷിക വരുമാനം അറുപതിനായിരത്തിലധികം ഉണ്ടെങ്കില്‍ പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന നിബന്ധന 2021…

Read More

യുപിഎസ് പദ്ധതിയിലെ ‘യു’ എന്നത് മോദി സർക്കാരിന്റെ ‘യു-ടേൺ’; വിമർശിച്ച് കോൺഗ്രസ്

രാജ്യത്ത് സർക്കാർ ജീവനക്കാർക്കുള്ള പുതിയ ഏകീകൃത പെൻഷൻ പദ്ധതി (യൂണിഫൈഡ് പെൻഷൻ സ്‌കീം-യു.പി.എസ്.)ക്ക് അംഗീകാരം നൽകിയതിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. യു.പി.എസിലെ ‘യു’ എന്നത് മോദി സർക്കാരിന്റെ യു-ടേണുകളെ സൂചിപ്പിക്കുന്നുവെന്ന് ഖാർഗെ പറഞ്ഞു. ജൂൺ നാലിനുശേഷം പ്രധാനമന്ത്രിയുടെ ധാർഷ്ട്യത്തിനുമേൽ ജനങ്ങളുടെ ശക്തിക്ക് പ്രാമുഖ്യം കൈവന്നിരിക്കുന്നു. വഖഫ് ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയ്ക്ക് അയച്ച നടപടി, ബ്രോഡ്കാസ്റ്റ് ബിൽ, കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നതതസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം (ലാറ്ററൽ എൻട്രി) നടത്താനുള്ള തീരുമാനത്തിൽ നിന്നുള്ള പിന്മാറ്റം…

Read More