വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്ഞാപനമിറക്കി കേന്ദ്രസർക്കാർ;

ദില്ലി: പാർലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീം കോടതി ഉടൻ വാദം കേൾക്കില്ല. ഏപ്രിൽ 16-ന് ഹർജികൾ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഹർജികൾ…

Read More

ബഹ്റൈനിൽ റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി

ബഹ്റൈനിലെ സ്കൂളുകൾക്ക് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ അവധി നൽകണമെന്ന നിർദേശത്തിന് പാർലമെന്റ് അം​ഗീകാരം. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് സമ്മേളനത്തിലാണ് അം​ഗീകാരം ലഭിച്ചത്. എംപി ഹസൻ ബുഖമ്മാസിന്റെ നേതൃത്വത്തിൽ അം​ഗങ്ങൾ സമർപ്പിച്ച അടിയന്തര നിർദേശത്തിന്മേലാണ് അം​ഗീകാരം ലഭിച്ചത്.  ആത്മീയതയിലും പ്രാർത്ഥനയിലും മുഴുകേണ്ട ദിവസങ്ങളാണ് റമദാനിലെ അവസാന പത്ത് നാളുകൾ. ആ സമയങ്ങളിൽ സ്കൂൾ സംബന്ധമായ വിഷയങ്ങളിൽ നിന്നും കുട്ടികളുടെ മനസ്സിന് മുക്തി നൽകി റമദാന്റെ ആത്മീയ സത്ത ഉൾക്കൊള്ളാൻ കുട്ടികൾക്ക് അവസരമൊരുക്കുകയാണ് വേണ്ടത്. പത്ത് ദിവസത്തെ…

Read More