
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി; കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 29ന് പാലക്കാട് ജനകീയ പ്രതിഷേധ യോഗം
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി നടത്തുന്ന ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാറിനെതിരെ കെ.പി.സി.സി പ്രതിഷേധം സംഘടിപ്പിക്കുന്നു. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 29ന് പാലക്കാട് ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കും. വൈകിട്ട് 4ന് കോട്ട മൈതാനിയില്‍ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്‍, ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍, കെ.പി.സി.സി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ…