
റമദാനിന് മുന്നോടിയായി തടവുകാർക്ക് മോചനം; യുഎഇയിൽ 1295 തടവുകാർക്ക് മോചനം നൽകാൻ ഉത്തരവ്
വ്രത കാലമായ റമദാൻ ആരംഭിക്കുന്നതിന് മുന്നോടിയായി യുഎഇയിലെ വിവിധ ജയിലുകളിലായുള്ള 1295 തടവുകാർക്ക് മോചനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് മോചനം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷയുടെ ഭാഗമായി തടവുകാർക്ക് ലഭിക്കുന്ന പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും ഉത്തരവിൽ പറയുന്നു. തടവുകാർക്ക് അവരുടെ ജീവിതത്തിൽ പുതിയ ഒരു തുടക്കം നൽകുന്നതിനും അവരുടെ കുടുംബങ്ങൾ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും സമൂഹത്തിലും വീടുകളിലും സ്ഥിരത നിലനിർത്തുന്നതിനുമാണ് ഈ ഉത്തരവ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. …