
ഓപ്പറേഷൻ സിന്ദൂർ;യഥാർഥ നായകർക്ക് സല്യൂട്ട് പറഞ്ഞ് മമ്മൂട്ടിയും മോഹൻലാലും
ഇന്ത്യൻ സൈന്യം പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വിജയകരമായി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ, താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സൈന്യത്തെ അഭിനന്ദിച്ചു.യഥാർഥ നായകർക്ക് സല്യൂട്ട് എന്നാണ്മമ്മൂട്ടി സാമൂഹിക മാധ്യമത്തിൽ കുറിച്ചത് ഓപ്പറേഷൻ സിന്ദൂർ’ എന്നെഴുതിയ ചിത്രം കവർഫോട്ടോ ആക്കിയ മോഹൻലാൽ, ഇന്ത്യൻ കര- വ്യോമ- നാവിക സേനകളിലെ ഓരോ ധീരരേയും സല്യൂട്ട് ചെയ്യുന്നതായും ഒപ്പം ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യം നമ്മുടെ അഭിമാനം വർധിപ്പിക്കുന്നു എന്നും സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.കേവലം പാരമ്പര്യത്തിന്റെ പേരിലല്ല, അചഞ്ചലമായ…