പുതിയ ആദായനികുതി ബില്‍ ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ആദായ നികുതി ബിൽ ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. പുതിയ ബില്ലിൽ വ്യവസ്ഥകൾ ലഘൂകരിച്ചിച്ചുണ്ടെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. നികുതി ഘടന ലഘുവാക്കിയെന്നും ധനമന്ത്രി പറഞ്ഞു. മാർച്ച് 10 വരെ ലോക്സഭ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ധനമന്ത്രി ബിൽ അവതരിപ്പിച്ചിരിക്കുന്നത്. 2025 ഏപ്രിൽ മുതൽ ബിൽ പ്രാബല്യത്തിൽ വരുമെന്നാണ് പുറത്തു വരുന്ന വിവരം. മാത്രമല്ല ആദായ നികുതി നിയമം എന്നായിരിക്കും നിയമമായി കഴിഞ്ഞാലുള്ള പേര്. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ…

Read More

ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ എട്ടാമത് ബജറ്റ് ; റെക്കോർഡ് നേട്ടത്തിന് ധനമന്ത്രി നിർമലാ സീതാരാമൻ

ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും. മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. ഇതോടെ തുടര്‍ച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ എട്ട് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി…

Read More

കേന്ദ്ര ബജറ്റ് ഇന്ന് ; ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത് മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാമത് ബജറ്റ്

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയ‍ർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ്…

Read More

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍, തിരിച്ചടിച്ച് ഖാര്‍ഗെ; രാജ്യസഭയില്‍ വാക്പോര്

രാജ്യസഭയില്‍ കടുത്ത വാക്പോര്. ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ധനമന്ത്രി നിര്‍മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസിനെയും മുന്‍കാല നേതാക്കളെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍ രംഗത്തെത്തിയതോടെയാണ് ഏറ്റുമുട്ടലിന് സഭ സാക്ഷ്യംവഹിച്ചത്. മുന്‍പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയും ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നത് രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ ആയിരുന്നില്ല, അവരുടെ അധികാരം സംരക്ഷിക്കാനായിരുന്നുവെന്ന് നിര്‍മല സീതാരാമന്‍ വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അഭിമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആദ്യ സര്‍ക്കാര്‍തന്നെ അഭിപ്രായ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന തരത്തിലുള്ള…

Read More

ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന് പരാതി; നിർമല സീതാരാമനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്

ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ബെം​ഗളൂരുവിലെ പ്രത്യേക കോടതിയുടെ ഉത്തരവ്. ഇലക്ടററൽ ബോണ്ടിലൂടെ പണം തട്ടിയെന്ന് ആരോപിച്ച് നിർമലയ്ക്കും മറ്റു അഞ്ചുപേർക്കും എതിരേ, ജനാധികാര സംഘർഷ് സംഘതനിലെ(ജെ.എസ്.പി) ആദർശ് അയ്യർ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് എന്നത് സമ്മർദ്ദ തന്ത്രമാക്കി, ആയിരക്കണക്കിന്…

Read More

നിർമ്മല സീതാരാമനെതിരെ കേസ്; ഇലക്ട്രിക് ബോണ്ട്‌ വഴി പണം തട്ടി എന്ന് പരാതി

ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെതിരെ കേസെടുത്തു. ജനപ്രതിനിധികള്‍ക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നിര്‍മല സീതാരാമനടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. നിര്‍മല സീതാരാമനെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. ജനാധികാര സംഘര്‍ഷ സംഘടനയുടെ അംഗമായ ആദര്‍ശ് അയ്യരാണ് നിര്‍മല സീതാരാമനെതിരെ കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരയില്‍ ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു അഭിഭാഷകന്‍ കൂടിയായ ആദര്‍ശ് അയ്യര്‍ കോടതിയെ സമീപിച്ചത്. ഇലക്ടറല്‍ ബോണ്ടിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്നും…

Read More

ഇന്ത്യയിലെ ഒമാൻ അംബാസഡർ ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ സലേഹ് അൽ ഷിബാനി ഇന്ത്യൻ ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഡൽഹിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ഇന്ത്യയും, ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കൂടുതൽ ശക്തമായ വ്യാപാരബന്ധങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ചും, വാണിജ്യ മേഖലകളിലും തന്ത്രപ്രധാനമായ മേഖലകളിലും കൂടുതൽ ദൃഡമായ ബന്ധങ്ങൾ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ചും ഇരുവരും വിശകലനം ചെയ്തു.

Read More

‘മന്ത്രിയുടെ പ്രസ്താവന ഡ്രാക്കുള കമ്പനികളുടെ സംരക്ഷകയായി മാറുന്നതിന് തുല്യം’; നിർമല സീതാരാമനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

അമിതജോലി സമ്മർദം മൂലം യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസ്താവനക്കെതിരേ മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. സാമ്പത്തികലാഭം കൊയ്യുന്ന ഡ്രാക്കുളകളായി ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ (ഇ.വൈ) പോലുള്ള ഐ.ടി കമ്പനികൾ മാറി. നിർമല സീതാരാമന്റെ പ്രസ്താവന ഈ ഡ്രാക്കുള കമ്പനികളുടെ സംരക്ഷകയായി മാറുന്നതിന് തുല്യമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മരിച്ച അന്ന സെബാസ്റ്റ്യന്റെ വീട് സന്ദർശിച്ചതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. അടിമത്തത്തിന്റെ കാലത്ത് ആളുകളെ തൊഴിൽ ചെയ്യുന്നതിനേക്കാൾ ഭയാനകമാകുന്ന നിലയിലേക്ക്…

Read More

സമ്മർദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്; നിർമല സീതാരാമന്റെ പരാമർശത്തിനെതിരെ അന്നയുടെ പിതാവ്

അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തിനെതിരെ പിതാവ് സിബി ജോസഫ്. അന്ന നേരിട്ടത് ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധിയാണ്. തൊഴിലിടത്തെ സമ്മർദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്. മകൾ അനുഭവിച്ചത് മറ്റുള്ളവർ അടിച്ചേൽപ്പിച്ച സമ്മർദമെന്നും സിബി ജോസഫ് പറഞ്ഞു. ജോലി സമ്മർദത്തെ തുടർന്ന് അന്ന മരിച്ചതിൽ വിചിത്ര പരാമർശവുമായാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തിയത്. സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളിൽനിന്നു പഠിപ്പിക്കണമെന്നായിരുന്നു പരാമർശം. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂവെന്നും ചെന്നൈയിലെ…

Read More

‘ജിഎസ്ടിയെ കുറിച്ചുള്ള ചോദ്യത്തെ നിർമല സീതാരാമൻ നേരിട്ട രീതി ലജ്ജാകരം’; വിമർശിച്ച് എം കെ സ്റ്റാലിൻ

ധനമന്ത്രി നിർമല സീതാരാമനെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജിഎസ്ടിയെ കുറിച്ചുള്ള ന്യായമായ ചോദ്യത്തെ ധനമന്ത്രി നേരിട്ട രീതി ലജ്ജാകരമാണെന്ന് സ്റ്റാലിൻ വിമർശിച്ചു. ജനം എല്ലാം കാണുന്നുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂരിലെ ശ്രീ അന്നപൂർണ ഹോട്ടൽ ശൃംഖലയുടെ ഉടമയുമായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ സംഭാഷണത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ബിജെപി പ്രവർത്തകർ ഷെയർ ചെയ്തതിൽ ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈ ഇന്നലെ മാപ്പ് ചോദിച്ചിരുന്നു. വിഷയത്തിൽ താൻ വ്യവസായിയായ ശ്രീനിവാസനുമായി സംസാരിച്ചതായും…

Read More