
യുജിസി കരട് റെഗുലേഷൻ; ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഇന്ന്
ഗവർണറുടെ അതൃപ്തിക്കിടെ യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഇന്ന് തിരുവനന്തപുരത്ത് നടക്കും. നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്‍വെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പല വിസിമാരും പരിപാടി ബഹിഷ്കരിച്ചേക്കും. പ്രതിപക്ഷനേതാവ് വിഡി സതീശൻ പങ്കെടുക്കും. യുജിസി കരട് റെഗുലേഷനെ പ്രതിഷേധിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ വിസിമാര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇതുസംബന്ധിച്ച വിലക്ക് രാജ്ഭവൻ ഏര്‍പ്പെടുത്തിയിട്ടില്ല. വിസിമാര്‍ക്ക് സ്വയം തീരുമാനിക്കാമെന്ന നിലപാടിലാണ്…