
നിസാർ വിക്ഷേപണം ജൂണിൽ; ഐ.എസ്.ആർ.ഒയും നാസയും കൈകോർക്കുന്ന ദൗത്യം
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒയും അമേരിക്കയുടെ നാസയും സംയുക്തമായി വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ ‘നിസാർ’ (നാസ-ഇസ്റോ സിന്തറ്റിക് അപേർച്ചർ റഡാർ) ജൂണിൽ വിക്ഷേപിക്കും. ആദ്യമായാണ് ഐ.എസ്.ആർ.ഒയും നാസയും സംയുക്തമായി ഇത്തരമൊരു ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഈ വർഷം ജൂണിൽ ദൗത്യത്തിന്‍റെ വിക്ഷേപണമുണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്ങിനെ അറിയിക്കുകയായിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ‘നിസാർ’ വിക്ഷേപണത്തോടടുക്കുന്നത്. നേരത്തെ നിരവധി തിയതികൾ പറഞ്ഞിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ…