മംഗളൂരു സുഹാസ് ഷെട്ടി വധം; എട്ട് പേർ അറസ്റ്റിൽ

മംഗളൂരു സുഹാസ് ഷെട്ടി കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി വിവരം. സഫ്‍വാൻ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. 2023-ൽ സഫ്‍വാനെ സുഹാസ് ഷെട്ടിയുടെ സുഹൃത്ത് പ്രശാന്ത് ആക്രമിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. അന്നത്തെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ സഫ്‍വാൻ പ്രശാന്തിനോട് പക സൂക്ഷിച്ചിരുന്നു. പ്രശാന്തിനെ സംരക്ഷിച്ച് നിർത്തിയത് സുഹാസ് ഷെട്ടിയാണെന്നും ഇതിലെ പക മൂലമാണ് സുഹാസ് ഷെട്ടിയെ ഉന്നമിട്ട്…

Read More

തിരുവനന്തപുരം ശാഖകുമാരി വധക്കേസ്; ഭർത്താവ് അരുണിന് ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം ശാഖകുമാരി വധക്കേസിൽ പ്രതിയായ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മധ്യവയസ്കയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബർ മാസം 26ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. കൊല്ലപ്പെട്ട ശാഖാകുമാരിയുടെ ഭർത്താവാണ് പ്രതി അരുൺ. വിവാഹം വേണ്ടെന്നു വച്ചു കഴിഞ്ഞു വന്നിരുന്ന 52 വയസ്സുകാരിയായ ശാഖാകുമാരി ചെറുപ്പകാരനും 28 വയസ്സകാരനുമായ പ്രതി അരുണുമായി പിൽക്കാലത്തു പ്രണയത്തിൽ ആയി. തിരുവനന്തപുരം നഗരത്തിലെ ചില ആശുപത്രികളിൽ ഇലക്ട്രീഷ്യൻ ആയിരുന്നു പ്രതിയായ…

Read More

തൊടുപുഴ ക്വട്ടേഷൻ കൊലപാതകം: പ്രതി എബിന് തോമസ് പോലീസ് കസ്റ്റഡിയിൽ

തൊടുപുഴ ക്വട്ടേഷൻ കൊലപാതക കേസിൽ പ്രതികളിൽ ഒരാളായ എബിൻ തോമസിനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.ഭരണങ്ങാനം എട്ടിലൊന്ന് പാറപ്പുറത്തെ സ്വദേശിയായ ഇയാളെ മുട്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. കേസിലെ പ്രധാനപ്രതി ജോമോൻ ജോസഫിന്റെ ബന്ധുവാണ് എബിൻ. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ എബിന് അറിയാമായിരുന്നുവെന്നും, പ്രതി ജോമോന് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകിയിരുന്നതായി പോലീസ് അറിയിച്ചു. മറ്റ് പ്രതികളുടെ മൊഴികളുമായി എബിന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നതിനാൽ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് കസ്റ്റഡിയിൽ വാങ്ങിയതെന്ന് അധികൃതർ…

Read More

താമരശ്ശേരിയിലെ ഷഹബാസ് കൊലക്കേസ്; വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും

എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈകോടതി ചൊവ്വാഴ്ച വാദം കേൾക്കും. കോഴിക്കോട് സെഷൻസ് കോടതി കുറ്റാരോപിതരായ ആറു കുട്ടികളുടെ ജാമ്യം തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ ഷഹബാസിന്റെ കുടുംബം തടസ്സവാദം ഉന്നയിക്കും. ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നും പ്രതികളുടെ സാമൂഹിക മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ പ്രോസിക്യുഷൻ വാദിച്ചിരുന്നു….

Read More

തൊടുപുഴ ബിജു വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഇടുക്കി തൊടുപുഴ ബിജു വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രവിത്താനം സ്വദേശി എബിനാണ് അറസ്റ്റിലായിരിക്കുന്നത്. ഒന്നാം പ്രതി ജോമോന്‍റെ അടുത്ത ബന്ധുവാണ് എബിൻ. എബിനോടാണ് കുറ്റകൃത്യം നടപ്പാക്കിയെന്ന് പ്രതി ജോമോൻ ആദ്യം അറിയിച്ചത്. അതേസമയം ഒന്നാം പ്രതി ജോമോൻ്റെ ഭാര്യയുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ബിജുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് അഞ്ച് ദിവസത്തെ ആസൂത്രണത്തിനൊടുവിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എറണാകുളത്ത് വെച്ച് ഗൂഡാലോചന നടത്തിയ…

Read More

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യമില്ല. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെക്ഷൻ കോടതി പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. ജുവൈനൽ ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ജില്ലാ കോടതിയെ സമീപിച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കുട്ടികൾക്ക് ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത രീതി പരിഗണിച്ച് ഇവർക്ക് ജാമ്യം നല്‍കരുതെന്നും രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നുമായിരുന്നു ഷഹബാസിന്‍റെ കുടുംബത്തിന്‍റെ വാദം. ഈ…

Read More

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാളേക്ക് മാറ്റി

കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മറ്റന്നാളേക്ക് മാറ്റി. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും രേഖകള്‍ സമര്‍പ്പിക്കാനുമുണ്ടെന്ന തടസവാദം ഷഹബാസിന്‍റെ പിതാവ് ഇന്ന് കോടതിയില്‍ ഉന്നയിക്കുകയുണ്ടായി. ഇതോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് മറ്റന്നാളേക്ക് മാറ്റിയത്. നേരത്തെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യ ഹര്‍ജി തള്ളിയതോടെയാണ് കുറ്റാരോപിതര്‍ ജില്ലാ കോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കുമെന്നാണ് പിതാവ് ഇക്ബാല്‍ പ്രതികരിച്ചത്.

Read More

ക്ഷേത്രത്തിലെ കാവടി എടുത്തതിനെ ചൊല്ലി തർക്കം; കുത്തേറ്റ യുവാവ് മരിച്ച സംഭവത്തിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി

തൃശൂർ കൊടുങ്ങല്ലൂർ ശംഖുബസ്സാറിൽ 2012 ൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾ കുറ്റക്കാരെന്ന് തൃശ്ശൂർ ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി കണ്ടെത്തി. പ്രതികളായ രശ്മിത്, ദേവൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാളെ കേസില്‍ വിധി പറയും. ശങ്കുബസാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ ഉണ്ടായ വഴക്കിന്റെ വൈരാഗ്യത്താൽ ശംഖുബസ്സാറിൽ വച്ച് ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി ഏഴിനായിരുന്നു ക്ഷേത്ര കാവടിയുമായി ബന്ധപ്പെട്ട് തര്‍ക്കവും വഴക്കും നടന്നത്. തുടർന്ന്…

Read More

തൊടുപുഴ ബിജു വധക്കേസിൽ തെളിവെടുപ്പ് തുടരുന്നു; രക്തക്കറയും മുടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി

ഇടുക്കി തൊടുപുഴ ബിജു വധക്കേസിൽ തെളിവെടുപ്പ് തുടരുന്നു. ഒന്നാം പ്രതി ജോമോൻ്റെ വീട്ടിൽ നിന്ന് രക്തക്കറ കണ്ടെത്തി. ജോമോൻ്റെ വീട്ടിലെ തറയിലും ഭിത്തിയിലുമാണ് രക്തക്കറ കണ്ടെത്തിയത്. മാത്രമല്ല മുടിയുടെ അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ മുറിക്കുള്ളിലാണ് ബിജുവിനെ കിടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. പ്രതികളായ ജോമോനും മുഹമ്മദ് അസ്ലമും ആഷിഖും ചേർന്നാണ് ബിജുവിനെ വീട്ടിലെത്തിച്ചത്. മരിച്ചെന്നുറപ്പായപ്പോൾ ജോമിനെയും വിളിച്ച് വരുത്തി. നാല് പേരും ചേർന്നാണ് ബിജുവിൻ്റെ മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയത്. കുറ്റകൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ്…

Read More

തൊടുപുഴ ബിജു വധക്കേസ്; പ്രതികളുമായി ഇന്നും തെളിവെടുപ്പ്

ഇടുക്കി തൊടുപുഴ ബിജു ജോസഫ് വധക്കേസിൽ പ്രതികളുമായി ഇന്നും തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ജോമോന്റെ വീട്ടിലും​ ​ഗോഡൗണിലും എത്തിച്ചാണ് തെളിവെടുക്കുന്നത്. മർദനമേറ്റതിനെ തുടർന്ന് അവശനിലയിലായ ബിജുവിനെ ആദ്യമെത്തിച്ചത് ജോമോൻ്റെ വീട്ടിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരിച്ചെന്ന് ഉറപ്പാക്കാൻ ദേഹ പരിശോധന നടത്തിയെന്നും ഇതിന് ശേഷമാണ് മൃതദേഹം ​ഗോഡൗണിലേക്ക് മാറ്റിയതെന്നും പോലീസ് പറഞ്ഞു. ജോമോൻ, മുഹമ്മദ് അസ്ലം, ആഷിഖ് ജോൺസൺ എന്നിവർ ചേർന്നാണ് മൃതദേഹമെത്തിച്ചത്. സംഭവത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മാത്രമല്ല ഫോറൻസിക്, വിരലടയാള വിദ​ഗ്ധരും…

Read More