
ഹൈദരാബാദിനെ തകർത്ത് മുംബൈ, മിന്നും പ്രകടനവുമായി വീണ്ടും ഹിറ്റ്മാൻ
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കഷ്ടകാലം തുടരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മുംബൈയോട് ഏഴുവിക്കറ്റിന്റെ കനത്ത പരാജയമാണ് ഹൈദരാബാദിന് നേരിടേണ്ടി വന്നത്. ഹൈദരാബാദ് ഉയർത്തിയ 143 റൺസ് വിജയ ലക്ഷ്യം മുംബൈ 15.4 ഓവറിൽ മറികടക്കുകയായിരുന്നു. മുംബൈക്കായി തുടർച്ചയായ രണ്ടാം മത്സരത്തിലും രോഹിത് ശർമ മികച്ച പ്രകടനമാണ് പുറത്തെടുത്തത് (46 പന്തിൽ 70). വിജയത്തോടെ 9 മത്സരങ്ങളിൽ നിന്നും 10 പോയന്റും മികച്ച റൺറേറ്റുമായി മുംബൈ മൂന്നാംസ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങളിൽ നിന്നും നാല് പോയന്റ് മാത്രമുള്ള…